moin-aktherകറാച്ചി: പ്രമുഖ പാക്കിസ്ഥാന്‍ നടന്‍ മൊയിന്‍ അക്തര്‍ (61) വിടവാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്ന് കറാച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

നടന്‍, നാടകരചയിതാവ്, ഗായകന്‍, സിനിമാസംവിധായകന്‍, നിര്‍മ്മാതാവ്, എന്നീ നിലകളില്‍ പ്രശസ്തനാണ്. ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു.

1966സെപ്റ്റംബറില്‍ പി.ടി.വിയിലെ ഒരു പരിപാടിയിലൂടെയാണ് അക്തര്‍ സിനിമാരംഗത്തേക്കു വരുന്നത്. 42ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം സിനിമാസംവിധാന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡായ പ്രൈഡ് പെര്‍ഫോമന്‍സ് അവര്‍ഡ് അക്തര്‍ അര്‍ഹനായിട്ടുണ്ട്. 1950 ഡിസംബറിലായിരുന്നു ജനനം.