Categories

വെള്ള­പ്പൊ­ക്കം : ഇ­ന്ത്യന്‍ സ­ഹാ­യം സ്വീ­കരി­ക്കു­മെ­ന്ന് പാക്

ഇ­സ്ലാ­മാ­ബാദ്: പ്ര­ള­യ­ക്കെ­ടു­തി നേ­രി­ടു­ന്ന പാ­ക് ജ­ന­ത­യ്­ക്കാ­യി ഇ­ന്ത്യ നല്‍കി­യ ദു­രി­താ­ശ്വാ­സം സ്വീ­ക­രി­ക്കു­മെ­ന്ന് പാ­ക്കി­സ്­താന്‍ വ്യ­ക്ത­മാക്കി. ഇ­ന്ത്യ വാ­ഗ്­ദാ­നം ചെ­യ്­തി­രി­ക്കു­ന്ന അന്‍­പ­തുല­ക്ഷം ഡോ­ളര്‍ സ്വീ­ക­രി­ക്കു­മെ­ന്ന കാ­ര്യം പാ­ക് വി­ദേ­ശ­കാ­ര്യ മ­ന്ത്രി ഷാ മ­ഹ്മൂ­ദ് ഖു­റേ­ഷി­യാ­ണ് വ്യ­ക്ത­മാ­ക്കി­യ­ത്.

നേര­ത്തേ ഇ­ന്ത്യ സ­ഹാ­യം വാ­ഗ്­ദാ­നം ചെ­യ്­തി­രു­ന്നു­വെ­ങ്കിലും പാ­ക്കി­സ­്­താ­ന്റെ ഭാ­ഗ­ത്തു­നിന്നും പ്ര­തി­കര­ണ­മൊന്നും ഉ­ണ്ടാ­യി­രു­ന്നില്ല. ഇ­തി­നെ­തി­രേ അ­മേ­രി­ക്ക­യു­ടെ ഭാ­ഗ­ത്തു­നി­ന്നു­മുണ്ടാ­യ അ­ഭി­പ്രാ­യ­പ്ര­ക­ട­ന­ത്തെ­ത്തു­ടര്‍­ന്നാണ്‌ പാ­ക് നി­ല­പാ­ടില്‍ മാ­റ്റം വ­ന്നത്. എ­ന്നാല്‍ ദു­രി­താ­ശ്വാ­സം സ്വീ­ക­രി­ക്കു­ന്ന കാ­ര്യ­ത്തില്‍ പാ­കി­സ്­താന്‍ വി­മു­ഖ­ത കാ­ട്ടി­യി­ട്ടി­ല്ലെന്നും ഖു­റേ­ഷി പ­റ­ഞ്ഞു.

ദു­ര­ന്ത­വേ­ള­ക­ളില്‍ രാ­ഷ്ട്രീ­യം നോ­ക്കി­യല്ല പ്ര­തി­ക­രി­ക്കേ­ണ്ടെ­തെ­ന്ന് യു എ­സ് സ്റ്റേ­റ്റ് വ­ക്താ­വ് പി ജെ ക്രൗ­ളി അ­ഭി­പ്രാ­യ­പ്പെ­ട്ടി­രുന്നു. പ്ര­ധാ­ന­മന്ത്രി മന്‍­മോ­ഹന്‍ സിം­ഗ് നേര­ത്തേ പാ­ക് പ്ര­ധാ­ന­മ­ന്ത്രി­യെ ഫോ­ണില്‍ വി­ളി­ച്ച് സ­ഹാ­യം അ­റി­യി­ച്ചി­രുന്നു. എ­ന്നാല്‍ ഇ­ന്ത്യ­യു­ടെ സ­ഹാ­യം സ്വീ­ക­രി­ക്കണോ എ­ന്ന കാര്യം പരി­ശോ­ധിച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണെ­ന്നാ­യി­രു­ന്നു പാ­ക്കി­സ്­താ­ന്റെ പ്ര­തി­ക­രണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.