ചെന്നൈ: ചെന്നൈ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സും സെര്‍ബിയന്‍ താരം യാങ്കോ ടിപ്‌സാരവികും ജോഡിയാവും. ജനുവരി രണ്ടിനാണ് ടൂര്‍ണ്ണമെന്റ്  ആരംഭിക്കുന്നത്.

ഭൂപതിയും പെയ്‌സും വഴിപിരിഞ്ഞതോടെയാണ് പുതിയ സംഖ്യം ഉണ്ടാക്കിയത്. ഭൂപതി യുവതാരം രോഹന്‍ ബൊപ്പണ്ണയുമായി പുതിയ ഡബിള്‍സ് സഖ്യമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ലിയാന്‍ഡര്‍ പേസും ടിപ്‌സാരവികുമായി സഖ്യം ഉണ്ടാക്കിയത്. ലിയാന്‍ഡര്‍ പെയ്‌സ്-മഹേഷ് ഭൂപതി സഖ്യമാണ് നിലവിലെ പുരുഷ ഡബിള്‍സ് വിഭാഗം ജേതാക്കള്‍.

Subscribe Us:

ഭൂപതി-ബൊപ്പണ്ണ, പെയ്‌സ്-ടിപ്‌സാരവിക് സഖ്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നതോടെ ചെന്നൈ ഓപ്പണ്‍ ഡബിള്‍സ് മത്സരങ്ങള്‍ വാശിയേറിയതാകും. ലോക ഒന്‍പതാം റാങ്കുകാരനായ ടിപ്‌സാരവിക് ചെന്നൈയില്‍ മത്സരിക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കുകാരനാണ്. 2010 ല്‍ ഫൈനലിസ്റ്റും കഴിഞ്ഞ വര്‍ഷം സെമി ഫൈനലിസ്റ്റുമായിരുന്നു.

Malayalam News

Kerala News In English