എഡിറ്റര്‍
എഡിറ്റര്‍
പൈസാ പൈസാ
എഡിറ്റര്‍
Thursday 22nd November 2012 11:36am

പ്രശാന്ത് മുരളി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൈസാ പൈസാ. ഇന്ദ്രജിത്ത്, അജു വര്‍ഗീസ്, മംമ്ത മോഹന്‍ദാസ്, കാതല്‍ സന്ധ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Ads By Google

സെലബസ് ആന്റ് റെഡ് കാര്‍പ്പെറ്റിന്റെ ബാനറില്‍ രാജ് സക്കറിയാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം പ്രശാന്ത് മുരളി, രാജേഷ് വര്‍മ എഴുതുന്നു.

ദാനിയല്‍ ബാലാജി, റിസബാവ, ശശി കലിംഗ, സുനില്‍ സുഖദ, ജോജോ, അനൂപ് ചന്ദ്രന്‍, അപര്‍ണ നായര്‍, അപൂര്‍വ തുടങ്ങിയവരാണ് മറ്റു പ്രമുഖതാരങ്ങള്‍.

വി. കെ. പ്രകാശിന്റെ ശിഷ്യനും നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനുമായ പ്രശാന്ത് മുരളിയുടെ ആദ്യ ചിത്രമായ പൈസാ പൈസായുടെ ഛായാഗ്രഹണം കിഷോര്‍ മണി നിര്‍വഹിക്കുന്നു.

റഫീഖ് അഹമ്മദ്, ഡി. സന്തോഷ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് എബി സാല്‍വിന്‍ ആണ്.  കല – അനില്‍, മേക്കപ്പ് – ജയേഷ് പിറവം, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, എഡിറ്റര്‍ – നിഖില്‍ വേണു, പരസ്യകല – ഗബ്രിയേല്‍ ജോര്‍ജ്,

അസോസിയേറ്റ് ഡയറക്ടര്‍ -കണ്ണന്‍ മാലിന്‍, സംവിധാന സഹായികള്‍ – സനീഷ് സെബാസ്റ്റിയന്‍, ശ്രീധര്‍, മണികണ്ഠന്‍, അന്‍സര്‍ റഷീദ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് – ഷെമിന്‍, അനൂപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – കിച്ചു ഹൃദയ്.

ചെന്നൈ, കൊച്ചി എന്നിവിടങ്ങളാണ് പൈസാ പൈസായുടെ ലൊക്കേഷന്‍.

Advertisement