എഡിറ്റര്‍
എഡിറ്റര്‍
താല്‍ക്കാലിക ആശ്വാസമേകുന്ന വേദനസംഹാരികള്‍ ജീവിതം കാലം മുഴുവന്‍ നിങ്ങളെ വേദനിപ്പിച്ചേക്കാം
എഡിറ്റര്‍
Tuesday 7th February 2017 4:38pm

pain-killers

 

ചെറിയൊരു തലവേദന വന്നാലുടന്‍ വേദനസംഹാരികള്‍ കഴിക്കുന്നവരാണ് നമ്മളിലേറെയും. എന്നാല്‍ ഇത്തരം സ്വയം ചികിത്സകളുടെ ദോഷഫലങ്ങളെക്കുറിച്ച് അധികമാരും ബോധാവാന്മാരല്ല എന്നതാണ് സത്യം.


Also read കോഹ്‌ലിയെ തളച്ചെങ്കില്‍ മാത്രമേ ഓസ്‌ട്രേലിയക്ക് ജയിക്കാനാകു, അയാള്‍ ലോകത്തിലെ മികച്ച ഏകദിന താരമാണ്: റിക്കി പോണ്ടിംഗ് 


വേദന സംഹാരികളുടെ അമിതമായ ഉപയോഗം ഹൃദയാഘാതത്തിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തയ്‌വാന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകരാണ് വേദനസംഹാരികളുടെ ദോഷങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ശ്വസകോശസംബന്ധമായ അസുഖങ്ങള്‍ക്ക് വേദനസംഹാരികള്‍ അധികമായി കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ 3.4 മടങ്ങ് കൂടുതലാണ് ഹൃദയ സ്തംഭനത്തിനുള്ള സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജലദോഷത്തിനു വരെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ വേദനസംഹാരികള്‍ കഴിക്കാന്‍ പാടില്ലെന്നും ഗവേഷകര്‍ പറയുന്നു. വേദന സംഹാരികള്‍ ഉപയോഗിക്കുന്ന 10,000 പേരില്‍ നടത്തിയ പഠനത്തെത്തുടര്‍ന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

Advertisement