മിക്‌സ്ഡ് ഡബിള്‍സ് ഫൈനലില്‍ പേസ്-എലേന സഖ്യം തോറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th January 2012, 7:07 pm
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ മിക്‌സ്ഡ് ഡബിള്‍സ് ഫൈനലില്‍ ലിയാണ്ടര്‍ പേസ്-എലേന വെസ്‌നിന സഖ്യത്തിന് തോല്‍വി. ബത്താനി-ഹോറിയ സഖ്യത്തോട് 3-6, 5-7, 10-3 എന്ന സ്‌കോറിനായിരുന്നു തോല്‍വി.
അഞ്ചാം സീഡായ പേസ്-എലേന സഖ്യം ഒരു മണിക്കൂര്‍ 48 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് എട്ടാം സീഡ് ആയ ബത്താനി-ഹോറിയ സഖ്യത്തോട് തോല്‍വി സമ്മതിച്ചത്.
ഇന്ത്യയുടെ ലിയാണ്ടര്‍ പേസിന്റെ ഇരട്ട കിരീടമെന്ന സ്വപ്‌നമാണ് ഇതിലൂടെ പൊലിഞ്ഞത്. പേസും റാഡെക് സ്‌റ്റെപ്‌നെക്കും ചേര്‍ന്ന് നേരത്തെ ഡബിള്‍സ് കിരീടം നേടിയിരുന്നു.
