എഡിറ്റര്‍
എഡിറ്റര്‍
എ.ടി.പി. വേള്‍ഡ് ടൂര്‍: പെയ്‌സ്- സ്റ്റെപാനക് സംഖ്യത്തിന് തോല്‍വി
എഡിറ്റര്‍
Wednesday 6th November 2013 11:34pm

paes33

ലണ്ടന്‍: സീസണിലെ അവസാന ചാംമ്പ്യന്‍ഷിപ്പായ എ.ടി.പി. വേള്‍ഡ് ടൂര്‍ ഫൈനലില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്‌സ് സംഖ്യത്തിന് തോല്‍വി.

ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഡേവിഡ് മറാറോ, ഫെര്‍ണാേേണ്ടാ വെര്‍ഡാസ്‌കോ സംഖ്യമാണ് പെയ്‌സും കൂട്ടുകാരന്‍ റഡക് സ്‌റ്റെപാനകും ചേര്‍ന്ന ജോഡിയെ തോല്‍പ്പിച്ചത്.

തോല്‍വി ടൂര്‍ണ്ണമെന്റിലെ സെമിയിലേക്ക് മുന്നേറാമെന്ന പെയ്‌സിന്റെയും കൂട്ടുകാരന്റെയും മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. ശേഷിക്കുന്ന ഒരു മത്സരത്തില്‍ വിജയിച്ചെങ്കില്‍ മാത്രമേ ഇന്തോ-ചെക്ക് കൂട്ടുകെട്ടിന് സെമിയിലെത്താന്‍ കഴിയൂ.

ജയത്തോടെ ഡേവിഡ് മറാറോ, ഫെര്‍ണാേേണ്ടാ വെര്‍ഡാസ്‌കോ സംഖ്യം സെമിയിലെത്തുന്ന ആദ്യ ടീമായി. കളിച്ച രണ്ട് മത്സരങ്ങളിലും അവര്‍ ജയിച്ചിരുന്നു. എല്ലാ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ മാത്രമേ സെമിയിലേക്ക് പ്രവേശനം ലഭിക്കൂ.

തോറ്റെങ്കിലും മികച്ച പോരാട്ടം കാഴ്ചവച്ചതിന് ശേഷമാണ് ഇന്തോ- ചെക്ക് കൂട്ടുകെട്ട് എതിരാളികള്‍ക്ക്് മുന്നില്‍ കീഴടങ്ങിയത്. ഒരു മണിക്കൂര്‍ ഇരുപത്തിയൊന്‍പത് മിനിട്ട് നീണ്ട് നിന്ന മത്സരത്തിനൊടുവില്‍ 4-6, 6-7(5) എന്ന സ്‌കോറിനായിരുന്നു സ്പാനിഷ് സംഖ്യത്തിന്റെ ജയം.

നേരത്തെ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ പെയ്‌സ്, സ്റ്റെപാനക് സംഖ്യം ജയിച്ചിരുന്നു. ടൂര്‍ണ്ണമെന്റിലെ രണ്ടാം സീഡുകളായ പേയ- സോറസ് സംഖ്യത്തെയാണ് ആദ്യ റൗണ്ടില്‍ പെയ്‌സ് സംഖ്യം തോല്‍പ്പിച്ചത്.

Advertisement