എഡിറ്റര്‍
എഡിറ്റര്‍
ഷാങ്ഹായ് മാസ്‌റ്റേഴ്‌സ് ഫൈനല്‍; പെയ്‌സിന് മുന്നില്‍ ഭൂപതി സഖ്യത്തിന് തോല്‍വി
എഡിറ്റര്‍
Monday 15th October 2012 12:36am

ഷാങ്ഹായ്(ചൈന): ഷാങ്ഹായ് ഓപ്പണ്‍ ഡബിള്‍സില്‍ പെയ്‌സ്-റാഡെക് സ്‌റ്റെപ്പാനെക് സഖ്യത്തിന് വിജയം.  മഹേഷ് ഭൂപതി – റോഹന്‍ ബൊപ്പണ്ണ സഖ്യത്തെ തോല്‍പ്പിച്ചാണ് പെയ്‌സ് സഖ്യം കിരീടം സ്വന്തമാക്കിയത്.

Ads By Google

സ്‌കോര്‍ 6-7, 6-3, 10-5, ഒളിമ്പിക്‌സ് വിവാദത്തിന് ശേഷം പെയ്‌സ് ഭൂപതി മത്സരത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് കാണാന്‍ ഇന്നലെ ഗാലറികളില്‍ ആരാധകര്‍ കാത്ത് നിന്നിരുന്നു.

പെയ്‌സ്-സ്‌റ്റെപ്പാനെക് ടീമിന്റെ സീസണിലെ മൂന്നാം കിരീട ജയമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടിയ ഈ ജോടി, മയാമി മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റിലും ജേതാക്കളായിരുന്നു.

പുരുഷ സിംഗിള്‍സില്‍ സെര്‍ബിയയുടെ നൊവാക് യോക്കാവിച്ച് ആണ് ചാമ്പ്യന്‍. ബ്രിട്ടന്റെ ആന്‍ഡി മുറയെ തോല്‍പ്പിച്ച യോക്കാവിച്ച് യു.എസ് ഓപ്പണ്‍ ഫൈനലില്‍ മുറയില്‍ നിന്നേറ്റ തോല്‍വിക്കു പകരം വീട്ടുകയായിരുന്നു. സ്‌കോര്‍ (5-7, 7-6, 6-3).

Advertisement