Categories

മിയാമി കിരീടം സ്വന്തം; പേസ്-ഭൂപതി സഖ്യം ഒന്നാംറാങ്കില്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ജോഡിയായ ലിയാന്‍ഡര്‍ പയസും മഹേഷ് ഭൂപതിയും മിയാമി ഓപ്പണ്‍ ടെന്നിസ് ഡബിള്‍സ് കിരീടം സ്വന്തമാക്കി. ഇതോടെ ഇരുവരുമടങ്ങുന്ന സഖ്യം ലോക ഒന്നാംനമ്പര്‍ പദവിയിലെത്തി.

ഡാനിയല്‍ നെസ്റ്റര്‍-മാക്‌സ് മിര്‍നി സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡികള്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-7,6-2,10-15.

ആവേശകരമായ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റഫേല്‍ നദാലിനെ കീഴടക്കി സെര്‍ബിയയുടെ നൊവാക് ഡോക്കോവിക്ക് മിയാമി ഓപ്പണ്‍ സിംഗിള്‍സ് കിരീടം സ്വന്തമാക്കി. 4-6,6-3,7-6 (7-4) എന്നീ സെറ്റുകള്‍ക്കാണ് ഡോക്കോവിക് നദാലിനെ അടിയറവ് പറയിപ്പിച്ചത്.

ഇതോടെ ഈവര്‍ഷം കളിച്ച 24 കളികളിലും വിജയം സ്വന്തമാക്കാന്‍ ഡോക്കോവിക്കിന് കഴിഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.