ന്യൂയോര്‍ക്ക് : ഇന്ത്യയുടെ ലിയാണ്ടര്‍ പേസും മഹേഷ് ഭൂപതിയും ചേര്‍ന്ന സഖ്യം യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഡബ്ബിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇന്ത്യയുടെ തന്നെ സോംദേവ് ദേവ് വര്‍മ്മന്‍ കൂട്ടുകാരന്‍ ഫിലിപ്പീന്‍സിന്റെ ട്രെറ്റ് കോനാര്‍ഡ് ഹുലേ സംഖ്യത്തെയാണ് ലീ- ഹാഷ് ജോഡി തോല്‍പിച്ചത്. സ്‌കോര്‍: 6-4, 7-5.

നാലാം സീഡുകളായ ഇന്ത്യന്‍ സംഖ്യം ഒന്നര മണിക്കൂറിനുള്ളില്‍ മത്സരം സ്വന്തമാക്കി. സ്വയം വരുത്തിയ പിഴവുകളാണ് സോദേവ് സംഖ്യത്തിന് വിനയായത്. എയ്‌സുകള്‍ തൊടുക്കാന്‍ കഴിയാഞ്ഞതും നിരവധി അണ്‍ഫോര്‍സ്ഡ് ഇറേര്‍സുകള്‍ വരുത്തിയതും സോദേവിനും കൂട്ടുകാരനും തിരിച്ചടിയായി.

മറുവശത്ത് അനുഭവ സമ്പത്തിന്റെ വെളിച്ചത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തെടപത്തത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആറാം സീഡുകളായ പോളിഷ് ജോഡിയാണ് ഇന്ത്യന്‍ സംഖ്യത്തിന്റെ എതിരാളികള്‍.

ഇന്തയുടെ തന്നെ രോഹന്‍ ബൊപ്പണ്ണയും പാക്കിസ്താന്റെ അസീം ഉള്‍ ഹഖ് ഖുറേശിയും ചേര്‍ന്ന ജോഡിയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. സീഡ് ചെയ്യപ്പെടാത്ത ബ്രിട്ടീഷ് ജോഡികളുമായാണ് ഇവര്‍ ക്വാര്‍ട്ടറില്‍ ഏറ്റ് മുട്ടുക്, ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിയാഞ്ഞതും