Categories

ബീജിംഗ് ഓപ്പണ്‍: ഇന്ത്യന്‍ സഖ്യം പുറത്ത്

ബീജിംഗ്: ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്‌സ് മഹേഷ് ഭുപതി സഖ്യം ചൈന ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ പുരുഷ വിഭാഗം ഡബിള്‍സില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിക്ഇവാന്‍- ജൂബിസിക് സഖ്യത്തോടായിരുന്നു ഇന്ത്യന്‍ ജോഡികളുടെ പരാജയം. സ്‌കോര്‍: 6-2, 3-6,

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ടൂര്‍ണ്ണമെന്റിലെ നാലാം സീഡുകളായ ഇന്ത്യന്‍ സംഖ്യം തോറ്റ് പുറത്തായത്. സെമിയില്‍ സ്വീഡന്റെ റോബര്‍ട്ട് ലിന്‍ഡ് സ്റ്റെഡിറ്റ്- റൊമാനിയയുടെ ഹൊറിയ ടക്കാവു സംഖ്യമാണ് ക്രൊയേഷ്യന്‍ ജോഡികളുടെ എതിരാളികള്‍.

നേരത്തെ പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ മാവോ ഗ്വാങ്- ഴെ ലീ സംഖ്യത്തെതോല്‍പ്പിച്ചാണ് ഇന്ത്യന്‍ ജോഡികള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഒരു മണിക്കൂറിലധികം നീണ്ട് നിന്ന് മത്സരത്തിനൊടുവില്‍ 6-2, 3-6, 10-3 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ സംഖ്യത്തിന്റെ വിജയം. എന്നാലീ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയാതിരുന്നതാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സിന് വിനയായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.