Categories

ബീജിംഗ് ഓപ്പണ്‍: ലീ-ഹാഷ് സഖ്യം ക്വാര്‍ട്ടറില്‍

ബീജിംഗ്: ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്‌സ് -മഹേഷ് ഭുപതി സഖ്യം ചൈന ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ പുരുഷ വിഭാഗം ഡബിള്‍സ് വിഭാഗം ക്വാര്‍ട്ടറിലെത്തി. പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ മാവോ ഗ്വാങ്്- ഴെ ലീ സംഖ്യത്തെതോല്‍പ്പിച്ചാണ് ഇന്ത്യന്‍ ജോഡികള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

ഒരു മണിക്കൂറിലധികം നീണ്ട് നിന്ന് മത്സരത്തിനൊടുവില്‍ 6-2, 3-6, 10-3 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ സംഖ്യത്തിന്റെ വിജയം.ആതിഥേയ താരങ്ങള്‍ക്കെതിരെ മികച്ച പ്രകടനമാണ് ലീ-ഹാഷ് ജോഡികല്‍ പുറത്തെടുത്തത്. ടൂര്‍ണ്ണമെന്റിലെ നാലാം സീഡുകളായ ഇന്ത്യന്‍ സംഖ്യം ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിക്-ഇവാന്‍ ജൂബിസിക് സഖ്യത്തെ എതിരിടും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.