സിന്‍സിനാറ്റി: ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ് മഹേഷ് ഭൂപതി സഖ്യം എടിപി വെസ്‌റ്റേണ്‍ ആന്‍ഡ് സതേണ്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ഡണ്ണമെന്റിന്റെ പുരുഷവിഭാഗം ഡബിള്‍സ് സെമിയില്‍ കടന്നു. അതേസമയം ഇന്ത്യയുടെ തന്നെ റോഹന്‍ ബൊപ്പണ്ണയും പാക്കിസ്ഥാന്റെ ഐസം ഖുറേഷിയും ചേര്‍ന്ന സഖ്യം ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.

മൂന്നാം സീഡുകളായ ലീഹാഷ് സംഖ്യത്തിന് ക്വാര്‍ട്ടറില്‍ വാക്ക് ഓവര്‍ ലഭിക്കുകയാരിന്നു. എതിരാളികളായ ചെക്ക് ജോഡികള്‍ , തോമസ് ബെര്‍ഡികും റാഡിക് സ്‌റ്റെപാനെകും ചേര്‍ന്ന സഖ്യം മത്സരത്തിനെത്താത്തതിനെതുടര്‍ന്നാണ് ഇന്ത്യന്‍ സംഖ്യത്തിന് വാക്ക് ഓവര്‍ ലഭിച്ചത്. ടോപ്‌സീഡുകളും നിലവിലെ ചാംപ്യന്‍മാരുമായ അമേരിക്കയുടെ ബോബ് മൈക്ക് സഹോദരന്‍മാരുമായാണ് ഇന്ത്യന്‍ ജോഡികള്‍ സെമിയില്‍ ഏറ്റ്മുട്ടുക.

അഞ്ചാം സീഡുകളായ ഇന്ത്യയുടെ റോഹന്‍ ബൊപ്പണ്ണ പാക്കിസ്ഥാന്റെ ഐസം ഖുറേഷി കൂട്ട്‌കെട്ട് ഫ്രാന്‍സിന്റെ മൈക്കല്‍ ലോര്‍ദ സെര്‍ബിയയുടെ നെനദ് സിമോണിച്ച് ജോഡിയുമായി തോറ്റാണ് ടൂര്‍ണ്ണമെന്റിന് പുറത്തായത്. നാലാം സീഡുകളായ ഫ്രഞ്ച് ജോഡികളോട് 3-6,2-6നായിരുന്നു ഇന്തോ-പാക്ക് സംഖ്യത്തിന്റെ തോല്‍വി.