മെല്‍ബണ്‍:ഇന്ത്യന്‍ താരങ്ങളായ ലിയാന്‍ഡര്‍പെയസും മഹേഷ് ഭൂപതിയും ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ ഡബില്‍സ് ക്വാര്‍ട്ടറില്‍ കടന്നു.

സ്പാനിഷ് ജോഡികളായ മാര്‍സല്‍ ഗ്രാനോല്‍സ്, ടോമി റോബ്രെഡോ സഖ്യത്തെയാണ് പെയ്‌സും ഭൂപതിയും തോല്‍പ്പിച്ചത്. സ്‌കോര്‍. 6-4,4-6,6-4. ഖുറേഷി-ബൊപ്പണ്ണ, ലോര്‍ഡ-സിമോനിക് മല്‍സരത്തിലെ വിജയികളെയാണ് ഇരുവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടുക.