ലണ്ടന്‍:  ലൈഗിക പീഡനത്തിന് ഇരയാക്കി പ്രായപൂര്‍‌ത്തിയാകാത്ത  പെണ്‍കുട്ടികളെ ഉപയോഗിക്കുന്നത് കണ്ടെത്തിയ ഭാര്യയെ ഭര്‍ത്താവ് കൊന്നു.  ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ്   ഭര്‍ത്താവിന് ഭാര്യയെ കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന് കോടതി 19 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.

ബ്രിട്ടന്‍ സ്വദേശിയും കൊല്ലപ്പണിക്കാരനുമായ ഗോഫ്രി നോര്‍ട്ടണ്‍  ആണ് ശിക്ഷിക്കപ്പെട്ടത്. അറുപത്തിനാല്  കാരിയായ ഭാര്യ ജാനറ്റ് തന്റെ മാനസികവൈകല്യങ്ങള്‍ കണ്ടെത്തിയതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് കിടക്കമുറിയില്‍ ഒളിപ്പിച്ചിരുന്ന ചുറ്റികകൊണ്ട് ഉറക്കത്തിനിടെ അവരെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു.

പ്രെസ്റ്റണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. താന്‍ നിരപരാധിയാണെന്ന് നോര്‍ട്ടണ്‍ വാദിച്ചുവെങ്കിലും സാഹചര്യതെളിവുകള്‍ എല്ലാം അയാള്‍ക്കെതിരായിരുന്നു. ഒടുവില്‍ അയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.