സരോജ്കുമാര്‍ സംവിധായകന്റെ പേര് നിര്‍മാതാവ് വെട്ടി
കൊച്ചി: സിനിമയ്ക്കുള്ളില്‍ സിനിമാ താരങ്ങളുടെ കഥ പറഞ്ഞ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മോഹന്‍ലാല്‍ എന്ന നടനെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണമാണ് ചിത്രത്തിനെതിരെ ആദ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നം ആഭ്യന്തരമാണ്. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്കിടയിലാണ് തര്‍ക്കം.
സംവിധായകന്‍ സജിന്‍ രാഘവന്റെയും ഛായാഗ്രഹന്റെയും പേരുകള്‍ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്നും നീക്കം ചെയ്തതാണ് പുതിയ പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. സിനിമയുടെ 25ാം ദിനത്തില്‍ പുറത്തിരിക്കാനിരിക്കുന്ന പോസ്റ്ററുകളില്‍ നിന്നാണ് സംവിധായകന്റെയും ഛായാഗ്രഹന്റെയും പേരുകള്‍ നീക്കം ചെയ്തത്.
എന്നാല്‍ ചിത്രം കനത്ത നഷ്ടമുണ്ടാക്കിയതാണ് സജിന്‍രാഘവന്റെയും എസ് കുമാറിന്റെയും പേരുകള്‍ നീക്കം ചെയ്യാന്‍ കാരണമെന്നാണ് നിര്‍മ്മാതാവ് വൈശാഖാ രാജന്‍ പറയുന്നത്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും രാജീവ് വ്യക്തമാക്കി. അതേസമയം നിര്‍മാതാവിന്റെ നീക്കത്തോട് സംവിധായകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഛായാഗ്രഹനെന്ന നിലയില്‍ സിനിമാ ലോകത്തിന് തന്നെ അറിയാമെന്നായിരുന്നു ഛായാഗ്രഹന്റെ പ്രതികരണം.
അതിനിടെ, ചലച്ചിത്ര സംഘടനകളുടെ സമ്മര്‍ദ്ദമാണ് സംവിധായകന്റെയും ഛായാഗ്രഹന്റെയും പേര് വെട്ടാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ആന്റണി പെരുമ്പാവൂര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായി എസ്. കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവങ്ങള്‍.
Malayalam news
Kerala news in English

January 29th, 2012 at 9:51 am
സിനിമ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയങ്കില്‍ സംവിധായകന്റെ പേര് പോസ്ടരില്‍ നിന്നും വെട്ടുകയല്ല വേണ്ടത്,
വൈശാഖാ രാജന്‍ താങ്കളും മോഹന്‍ലാലിന്‍റെ ബിനമിയാണോ????
പട്ടന്പ്രവേഷന്തിന്റെ ഷൂട്ടിങ്ങ് സമയത്താണ് മോഹന്‍ ലാലും, ആന്റോണി പെരുമ്പാവൂരും പരിചയപ്പെടുന്നതും,
ആന്റോണി മോഹന്‍ലാലിന്‍റെ ഡ്രൈവര്‍ ആകുന്നതും……
1998 ജൂലയാളിലാണ് പട്ടണപ്രവേശം റിലീസാകുന്നത്….
അന്ന് മുതല്‍ ഇന്നു ആന്റോണി ഡ്രൈവര്‍ എന്നാ നിലയില്‍ ജോലി ചെയിതല്‍ കിട്ടുന്ന ശമ്പളം….
1988 jan to 2012 feb —-24 വര്ഷം…….288 മാസം…..
ഒരുമാസത്തെ ശമ്പളം…..15000 രൂപ ( ഏകദേശം)
288 x 15000 = 43 20 000 രൂപ……
24 വര്ഷം കൊണ്ട് 43 ലക്ഷം ശമ്പളം കിട്ടുന്ന ഒരാള്‍ എങ്ങിനെ
കോടികള്‍ ചിലവാകുന്ന സിനിമ നിര്‍മ്മിക്കുന്നു….???????