ശ്രീനിവാസന്‍ നായകനാകുന്ന പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ 2012 ജനുവരിയില്‍ തിയ്യേറ്ററുകളിലെത്തും. ചിത്രീകരണം ഏറെക്കുറെ പൂര്‍ത്തിയായ ചിത്രം ജനുവരി 14ന് തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. സജിന്‍ രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം . കഴിഞ്ഞ ചിത്രത്തിലെ താരനിര കുറെയൊക്കെ ഈ സിനിമയിലും ഉണ്ട്. പ്രധാന വ്യത്യാസം ഉദയന്റെ റോള്‍ ചെയ്തിരുന്ന മോഹന്‍ലാല്‍ ഈ സിനിമയില്‍ ഇല്ല എന്നുള്ളതാണ്. പിന്നെ നായിക മീനയല്ല, മംമ്തയാണ്.

Subscribe Us:

സിനിമതാരം നീലിമയെയാണ് മംമ്ത അവതരിപ്പിക്കുന്ന കഥാപാത്രം. സരോജ്കുമാറിന്റെ ഇടപെടല്‍ കൊണ്ട് സിനിമയില്‍ അവസരം കുറഞ്ഞു പോയ നീലിമയെ മികച്ച രീതിയില്‍ മംമ്ത ഉള്‍ക്കൊണ്ടിട്ടുണ്ട്. ശ്രീനിവാസന്റെ മകന്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്‌റിന്റെ വേഷത്തില്‍ ചിത്രത്തിലെത്തുന്നു. ജഗതിയുടെ പാച്ചാളം ഭാസി സരോജ്കുമാറിന്റെ ചിത്രങ്ങളുടെ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ പ്രമോഷന്‍ കിട്ടിയ കഥാപാത്രമാണ്. സരോജ്കുമാര്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ മുട്ടത്തറ ബാബു എന്ന സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രമാണ് സരോജിന്റെ പുതിയ പി.എ. സലീം കുമാറിന്റെ റഫീക്ക് ഭരത് റഫീക്കായിരിക്കുന്നു. മുകേഷ് അവതരിപ്പിച്ച ബേബിക്കുട്ടനും ചിത്രത്തില്‍ നിലനില്‍ക്കുന്നു.

ഫഹദ് ഫാസില്‍, ശാരി, സോഫിയ, ദീപിക, എന്നിവരാണ് മറ്റ് താരങ്ങള്‍ വൈശാഖ് സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ചിത്രം വൈശാഖ് റിലീസാണ് തിയ്യേറ്ററുകളിലെത്തിക്കുന്നത്.

Malayalam news

Kerala news in English