Categories

സ്ത്രീകള്‍ ജോലിക്ക് പോയാല്‍ തുല്യത കൈവരുമെന്നത് കളവ്: പത്മപ്രിയ

Padmapriya, actress, പത്മപ്രിയ

സ്ത്രീകള്‍ ജോലിക്ക് പോയാല്‍ തുല്യത കൈവരുമെന്നും സ്വാതന്ത്ര്യം കിട്ടുമെന്നുമെല്ലാം പുരുക്ഷന്‍മാര്‍ പറഞ്ഞുണ്ടാക്കിയ നുണകളാണെന്ന് പ്രശസ്ത്ര സിനിമ താരം  പത്മപ്രിയ. ഇപ്പോള്‍ സ്ത്രീകള്‍ പകല്‍ സമയം മുഴുവനും ജോലി ചെയ്യുകയും ബാക്കി സമയത്ത് വീട്ടിലെ അടുക്കളയില്‍ ജോലി ചെയ്യുകയാണെന്നും പത്മപ്രിയ വ്യക്തമാക്കി.

കുട്ടികളെ നോക്കണം, മുതിര്‍ന്നവരെ നോക്കണം, പച്ചക്കറി വാങ്ങണം, പാത്രം കഴുകണം, ഇതെല്ലാം കഴിഞ്ഞ് ഭര്‍ത്താക്കന്‍മാരൊപ്പം പാര്‍ട്ടിക്ക് അണിഞ്ഞൊരുങ്ങി ചന്തത്തില്‍ പോകണം. പുറത്ത് പോകുമ്പോള്‍ വലിയ വയറുള്ള തടിച്ച ഭാര്യയെ ഒപ്പം കൂട്ടാന്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് മടിയാണ്. അതിനാല്‍ അവള്‍ രാത്രിയില്‍ ജിമ്മിന് പോകണം- പത്മപ്രിയ പറയുന്നു. നിന്റെ ആരോഗ്യത്തിന് വേണ്ടിയെന്ന് പറഞ്ഞ് അവിടെയും സ്ത്രീകള്‍ പറ്റിക്കപ്പെടുകയാണെന്നും താരം പറഞ്ഞു. അതിനെല്ലാം പുറമെ കിടപ്പറയിലും സ്ത്രീകള്‍ സജീവമാകേണ്ടതുണ്ട്.

ജോലി ചെയ്യുന്ന മിക്കവാറും സ്ത്രീകളുടെ ജീവിതം ദുരിതമാണെന്നും പത്മപ്രിയ വിലയിരുത്തുന്നു. പുരുഷന്‍ വീട്ടു ജോലി പങ്കുവെയ്ക്കുവാന്‍ തയാറാകുന്നില്ല. ജോലിയുടെ ഭാരമനുസരിച്ച് ഇരുവരുടെയും ശമ്പളം കൃത്യമായി പങ്കുവെയ്ക്കാന്‍ തയ്യാറായാല്‍ പുരുഷന്‍മാരും വീട്ടിലെ ജോലി ചെയ്യുമെന്നും പത്മപ്രിയ അഭിപ്രായപ്പെട്ടു.

ഗോവയില്‍ കടപ്പുറത്തൊരു ഒരു പെണ്‍കുട്ടി തനിയെ കിടന്നുറങ്ങിയാലും ഒരു പ്രശ്‌നവുമില്ല. പക്ഷെ ദല്‍ഹിയില്‍ പകല്‍ പോലും മാനഭംഗം ചെയ്യപ്പെടും. കേരളത്തില്‍ അത്ര പ്രശ്‌നമില്ല. രാജ്യത്ത് എല്ലായിടത്തും പുരുഷന്‍ സ്ത്രീയോട് മോശമായാണ് പെരുമാറുന്നത്. ഇത് മാറുമെന്ന് ഞാന്‍ കരുതുന്നില്ല. സിനിമ എപ്പോഴും നായകന്റെതാണ്. അവിടെ സ്ത്രീകള്‍ രണ്ടാം തരക്കാരാണ്. ഇത് സ്ത്രീകള്‍ വിചാരിച്ചാല്‍ മാറില്ലെന്നും അവര്‍ വ്യക്തമാക്കി. മലയാള മനോരമ വാരന്ത പതിപ്പിനുവേണ്ടി ഉണ്ണി കെ വാരിയര്‍ നടത്തിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Malayalam News

Kerala News in English

6 Responses to “സ്ത്രീകള്‍ ജോലിക്ക് പോയാല്‍ തുല്യത കൈവരുമെന്നത് കളവ്: പത്മപ്രിയ”

 1. bij

  ഇതു കൊണ്ടായിരികും തുണി ഉരിച്ചു അഭിനയിക്കാന്‍ thudaghiyathe

 2. Ninan

  ഇതു കാരണം പദ്മപ്രിയ അഭിനയം നിര്‍ത്താന്‍ പൂവന്നു എന്ന് ക്കേതു..ശേരി ആണോ…??? ചുമ്മാ dialog ഇടാന്‍ ആര്‍ക്കും പറ്റും…നല്ല വീട്ടില്‍ പിറന്ന പെണ്‍കുട്ടികളുടെ പ്റെഉ കൂടി ചീത്ത ആകരുത് ഇമ്മാതിരി dialogues ഇറക്കി…please…

 3. MANJU MANOJ.

  പ്രിയ,
  നീയാണ് പെണ്ണ്,
  ആണിന്റെ കരുത്തുള്ള പെണ്ണ്,
  കാര്യങ്ങള്‍ തുറന്നു പറയുന്ന പെണ്ണ്,
  പ്രിയ, നിങ്ങള്‍ പറഞ്ഞത് സത്യമാണ്…..
  പുരുഷന്മാര്‍ ഒരിക്കലും ഇഷ്ട്ട പ്പെടാത്ത സത്യം…..
  തമിള്‍ സംവിധായകന്റെ അടിയേറ്റു
  മിണ്ടാതിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ വെറുതെനെ…..
  നിന്റെ വാക്കുകള്‍ പുരുഷകേസരികളുടെ
  ചെവികള്‍ തുളക്കട്ടെ……..

 4. കാട്ടിപ്പരുത്തി

  ഇതിൽ വന്ന വൃത്തികെട്ട കമെന്റുകൾ തന്നെയാണു പുരുഷലക്ഷണം.
  ഒരഭിപ്രായം പറയുന്നവരോട് മാന്യമായി എതിരഭിപ്രായം പ്രകടിപ്പിക്കാം. അതെല്ലാതെ ലിംഗ വിവേചന ഭാഷയുപയോഗിക്കുന്നതാണു ശരി എന്നു ധരിക്കരുത്.
  പ്രിയ പറഞ്ഞത് ശരിയാണെന്ന് പലപ്പോഴും നിരീക്ഷിച്ചിട്ടുണ്ട്. ജോലിക്കു പോകുന്ന കുടുമ്പങ്ങളിൽ രണ്ട് പേരുടെയും ഭക്ഷണമൊരുക്കാനും മറ്റും ഭാര്യ രാവിലെ പിടക്കുന്നത് കാണാറുണ്ട്.
  എല്ലായിടത്തും എന്നല്ല, ഭൂരിപക്ഷത്തിലും.

 5. Agnivardhan

  തൊലിവെളുപ്പും കാണാന്‍ കൊഴുപ്പും കൂടുതലുള്ള പെണ്ണുങ്ങള്‍ എന്തുപറഞ്ഞാലും അതുനു നാണവും മാനവുമില്ലാതെ പിന്താങ്ങാന്‍ ആണ്വര്‍ഗതിലും പലതും കാണും , പെന്നയതുകൊന്ദ് മോസവും ആനയതിനാല്‍ നല്ലതും ഇല്ല , ആദ്യം മനസ് നന്നാവട്ടെ , അപ്പോള്‍ എല്ലാം സരിയവും

 6. Sasikumar

  അതുകൊണ്ട് വീട്ടില്‍ ഇരിക്കാന്‍ പോവുകയാണോ ? നല്ല കാര്യം. മലയാള സിനിമ അങ്ങനെയെങ്കിലും രക്ഷപ്പെടും

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.