ആവശ്യമെങ്കില്‍ ഗ്ലാമര്‍ വേഷത്തിലും അഭിനയിക്കുമെന്ന്‌ നടി പത്മപ്രിയ. ചലച്ചിത്ര ലോകത്ത്‌ മുകളിലെത്താന്‍ വാണിജ്യസിനിമകളില്‍ അഭിനയിക്കണമെന്ന നിലപാടിലാണ് പത്മപ്രിയ ഇപ്പോള്‍. അതുകൊണ്ട്‌ ഇനിമുതല്‍ വാണിജ്യ സിനിമകളും കാര്യമായി  ചെയ്യും. ഗ്ലാമര്‍ വേണമെങ്കില്‍ അതും ഒഴിവാക്കില്ല-പത്മപ്രിയ പറയുന്നു

വാണിജ്യസിനിമകളില്‍ അഭിനയിക്കുന്ന നടിമാരാണ്‌ തിരിച്ചറിയപ്പെടുന്നത്‌.ജനങ്ങളുടെ അംഗീകാരം കിട്ടുന്നതും അവര്‍ക്ക്‌ തന്നെ.പിന്നെ എന്തിന്‌ അത്തരം സിനിമകള്‍ വേണ്ടെന്നു വയ്‌ക്കണം-പത്മപ്രിയ ചോദിക്കുന്നു.

ഹിന്ദിയില്‍ മികച്ച ഒരു സിനിമ ചെയ്‌തു.തുടര്‍ന്ന്‌ ഹിന്ദിയില്‍ നിന്ന്‌ വന്ന അഞ്ചോളം ഓഫറുകള്‍ അത്തരത്തിലുള്ളതായിരുന്നു.അതെല്ലാം വേണ്ടെന്നുവച്ചു-പത്മപ്രിയ പറഞ്ഞു.