എഡിറ്റര്‍
എഡിറ്റര്‍
കാറിനുള്ളില്‍ വെച്ച് ഡ്രൈവര്‍ കയറിപ്പിടിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് നടി പത്മപ്രിയ
എഡിറ്റര്‍
Friday 16th June 2017 11:43am

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ സിനിമാ മേഖലയിലെ ദുരനുഭവം തുറന്ന് പറഞ്ഞ് പല നടിമാരും രംഗത്തെത്തിയിരുന്നു.

സമാന അനുഭവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പൊലീസില്‍ പരാതി നല്‍കാനോ സംഭവം മറ്റുള്ളവരെ അറിയിക്കാനോ പോലും പലരും തയ്യാറായിരുന്നില്ല. അത്തരത്തില്‍ സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ ദുരനുഭവം അവസാനമായി തുറന്നുപറഞ്ഞിരിക്കുകയാണ് നടി പത്മപ്രിയ.


Dont Miss രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്നത് ചിലരുടെ ഭാവന മാത്രം: വാര്‍ത്ത അടിസ്ഥാന രഹിതമെന്നും ഇ. ശ്രീധരന്‍ 


സിബിമലയില്‍ സംവിധാനം ചെയ്ത ‘അമൃതം’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു സംഭവം. ലൊക്കേഷനില്‍ നിന്നും ഹോട്ടല്‍ മുറിയിലേക്ക് വരികയായിരുന്നു പത്മപ്രിയ. ഹോട്ടലിലേക്കുള്ള യാത്രയില്‍ കാറിനുള്ളില്‍ പത്മപ്രിയയും ഡ്രൈവറും മാത്രമായിരുന്നു.

പല ദിവസങ്ങളിലും ഇതേ ഡ്രൈവര്‍ക്കൊപ്പം പത്മപ്രിയ സഞ്ചരിച്ചിട്ടുള്ളതുകൊണ്ട് പേടിയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍, അന്ന് പത്മപ്രിയയുമായുള്ള യാത്ര ഹോട്ടലിന് മുന്നില്‍ എത്താനായപ്പോല്‍ ഡ്രൈവര്‍ അവരെ കയറിപ്പിടിക്കുകയായിരുന്നു.

ഭയന്നുവിറച്ച താരം അലറി കരഞ്ഞു. നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ വിവരമറിഞ്ഞ് ഓടിവന്നു. ജയറാമും അതേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. എന്നാല്‍ അന്ന് ഡ്രൈവറെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. പരാതി നല്‍കാനോ പൊലീസ് കേസാക്കാനോ ആരും തയ്യാറായില്ല.

പരാതികളില്ലാതിരുന്നതുകൊണ്ട് തന്നെ ഡ്രൈവര്‍ക്കെതിരെ കേസോ ശിക്ഷയോ ഒന്നുമുണ്ടായില്ല. എന്നുമാത്രമല്ല, അന്നത് പുറംലോകം അറിഞ്ഞതുമില്ല.

ചലച്ചിത്രനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് പല നടികളും തങ്ങള്‍ക്കുണ്ടായ ഇതുപോലെയുള്ള അനുഭവങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

‘ക്ലിന്റ്’ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ നടി റിമ കല്ലിങ്കല്‍ താമസിച്ചിരുന്ന ആലപ്പുഴയിലെ ഹോട്ടല്‍ മുറിയില്‍ റൂം ബോയി രാത്രിയില്‍ കയറിക്കൂടിയത് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

Advertisement