എഡിറ്റര്‍
എഡിറ്റര്‍
പത്മപ്രിയ ഇടവേളയെടുക്കുന്നു
എഡിറ്റര്‍
Friday 29th November 2013 1:32pm

padma

ഒട്ടനേകം മലയാളം സിനിമകളുടെ ഭാഗമായിരുന്ന പത്മപ്രിയ കുറച്ച് സമയത്തേക്ക് സിനിമാജീവിതത്തിനും തിരക്ക് പിടിച്ച അക്കാഡമിക് ജീവിതത്തിനും ഇടവേളയെടുക്കുകയാണ്.

കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചിലവിടാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണിപ്പോള്‍ പത്മപ്രിയ. തിരക്ക് പിടിച്ച ജീവിതത്തില്‍ ഒരു റിലാക്‌സേഷന്‍ താന്‍ ഏറെ ആഗ്രഹിച്ചതാണെന്നും ഇപ്പോള്‍ താനത് ആവോളം ആസ്വദിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

ഗോവയില്‍ തന്റെ ഒഴിവുവേള ആസ്വദിക്കുകയാണ് പത്മപ്രിയ ഇപ്പോള്‍. എന്നാല്‍ സിനിമാജീവിതത്തില്‍ നിന്ന് എന്നെന്നേക്കുമായി ഇടവേളയെടുക്കുകയൊന്നുമല്ല ഈ നായിക.

അധികം താമസിയാതെ താന്‍ ബിഗ്‌സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. ചില പ്രൊജക്ട്‌സ് വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒഴിവ് വേള ആസ്വദിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും പത്മപ്രിയ കൂട്ടിച്ചേര്‍ത്തു.

Advertisement