എഡിറ്റര്‍
എഡിറ്റര്‍
പ്രതിഫല തര്‍ക്കം: പത്മപ്രിയയ്‌ക്കെതിരായ പരാതിയില്‍ നിഷാദിന് ജയം
എഡിറ്റര്‍
Friday 17th August 2012 1:42pm

പത്മപ്രിയയ്‌ക്കെതിരായ പരാതിയില്‍ സംവിധായകന്‍ എം.എ നിഷാദിന് ജയം. താരങ്ങള്‍ക്ക് മാനേജര്‍മാര്‍ ആവശ്യമില്ലെന്ന് സംഘടനകള്‍ ഒന്നടങ്കം തീരുമാനിച്ചു. നിലവില്‍ സൂപ്പര്‍താരങ്ങളും യുവതാരങ്ങളും മാനേജര്‍മാരെ വയ്ക്കുന്ന പതിവുണ്ട്.

Ads By Google

നമ്പര്‍ 66 മധുര ബസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ സംഭവങ്ങളാണ് പരാതിക്കാധാരം. പത്മപ്രിയയുടെ മാനേജര്‍ വിവേക് നേരത്തെ പറഞ്ഞതിലും കൂടുതല്‍ പണം ആവശ്യപ്പെട്ടെന്ന് പറഞ്ഞാണ് സംവിധായകന്‍ എം.എ നിഷാദ് പരാതി നല്‍കിയത്. സിനിമയിലെ ‘മാനേജര്‍ സംസ്‌കാര’ത്തിനെതിരെയും നിഷാദ് ഫെഫ്കയിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും പരാതി നല്‍കിയിരുന്നു.

ഈ പരാതി പിന്നീട് താരസംഘടനയായ അമ്മയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിന്‍മേല്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ താരങ്ങള്‍ക്ക് മാനേജര്‍മാര്‍ വേണ്ടെന്ന തീരുമാനത്തില്‍ എല്ലാ സംഘടനകളുമെത്തി.

ഇതിന് മുമ്പും ഇതുപോലുള്ള അനുഭവങ്ങള്‍ പലര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നിഷാദ് പറയുന്നു. ‘പക്ഷെ ആരും പരാതിപ്പെട്ടില്ല. ‘മാനേജര്‍ പ്രശ്‌ന’ത്തിനെതിരെ പരാതി എഴുതി നല്‍കുന്ന ആദ്യത്തെ ആള്‍ ഞാനാണ്. പണം സൂക്ഷിക്കുകയല്ലാതെ മറ്റൊരു പണിയും ചെയ്യാത്തയാള്‍ക്ക് പ്രതിഫലം നല്‍കുകയെന്നതിനോട് യോജിക്കാനാവില്ല.’

‘താന്‍ എല്ലാ സിനിമയെയും അര്‍പ്പണബോധത്തോടുകൂടിയാണ് സമീപിക്കുന്നതെന്നാണ് പത്മപ്രിയ പറയുന്നത്. എന്നാല്‍ പരാതിക്ക് മറുപടിയായി എഴുതിതന്ന കുറിപ്പില്‍ നമ്പര്‍ 66 മധുര ബസ് എന്നതിന് പകരം പത്മപ്രിയ എഴുതിയത് നമ്പര്‍ 88 മധുര ബസ് എന്നാണ്. ഇത് തന്നെ അര്‍പ്പണബോധത്തിന് തെളിവാണ്’ നിഷാദ് വ്യക്തമാക്കി.

സംഘടനകളുടെ തീരുമാനത്തോട് പ്രതികരിക്കാന്‍ പത്മപ്രിയ ഇതുവരെ തയ്യാറായിട്ടില്ല.

Advertisement