കൊച്ചി : സംവിധായകനായ  എം.എ നിഷാദിനോട് മാപ്പ് പറഞ്ഞെന്ന വാര്‍ത്ത ശരിയല്ലെന്ന് നടി പത്മപ്രിയ. മധുര ബസ് നമ്പര്‍ 66 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് എം.എ നിഷാദിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടനക്ക്
പരാതി നല്‍കിയത്.

Ads By Google

ഈ സാഹചര്യത്തില്‍ പത്മപ്രിയക്ക് മലയാള സിനിമയില്‍ അപ്രഖ്യാപിത വിലക്കും നിലവില്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍  കഴിഞ്ഞ ദിവസം കൊച്ചി ട്രാവന്‍കൂര്‍ ഹോട്ടലില്‍ വെച്ച്  പത്മപ്രിയയും, എം.എ നിഷാദുംനിര്‍മ്മാതാക്കളുടെ സംഘടനയു
മായി ചര്‍ച്ച നടത്തിയിരുന്നു.

Subscribe Us:

എന്നാല്‍ അന്നത്തെ സംഭവം ഞാന്‍ കൗണ്‍സില്‍ അംഗങ്ങളോട് വിശദീകരിക്കുകയാണ് ചെയ്തതെന്നും അല്ലാതെ മാപ്പ് പറയുക അല്ല ഉണ്ടായതെന്നും നടി പറഞ്ഞു. ചില മാധ്യമങ്ങള്‍ മാപ്പ് പറഞ്ഞെന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെയാണ് പത്മപ്രിയ തന്റെ  നിലപാട് ഇ-മെയിലിലൂടെ വ്യക്തമാക്കിയത്.

അതേസമയം ആശയവിനിമയത്തിലെ പാളിച്ചകള്‍ സിനിമ ചിത്രീകരണസമയത്ത്  തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും തുറന്ന ചര്‍ച്ചകള്‍ ഞങ്ങള്‍ക്കിടയില്‍ നടന്നുവെന്നും   പത്മപ്രിയ കൂട്ടിചേര്‍ത്തു.