എഡിറ്റര്‍
എഡിറ്റര്‍
മധുവിനും ശ്രീദേവിക്കും പത്മശ്രീ; എസ്. ജാനകിക്കും ഡോ.ശിവതാണുപിള്ളക്കും പത്മഭൂഷണ്‍
എഡിറ്റര്‍
Saturday 26th January 2013 12:19am

ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രമുഖ സിനിമാ താരങ്ങളായ മധു, ശ്രീദേവി, നാനാ പടേകര്‍ എന്നിവര്‍ പത്മശ്രീ പുരസ്‌ക്കാത്തിന് അര്‍ഹരായി.

Ads By Google

വിദ്യാഭ്യാസ വിചക്ഷണരായ പ്രഫ.ആര്‍. നരസിംഹ, പ്രഫ. യശ്പാല്‍, കലാസാഹിത്യ പ്രതിഭകളായ എസ്. ഹൈദര്‍ റാസ, രഘുനാഥ് മഹാപാത്ര എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ ലഭിച്ചു.

പ്രശസ്ത ഗായിക എസ്. ജാനകി, പ്രതിരോധ വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ. എ. ശിവതാണുപിള്ള എന്നിവര്‍ക്ക് പത്മഭൂഷണും ലഭിച്ചു.  108 പത്മ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. അധികവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രതിഭകള്‍ക്കാണ്.

ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡ്, ബോക്‌സര്‍ മേരി കോം, മറാഠി കവി മങ്കേഷ് പട്‌ഗോങ്കര്‍, സാഹിത്യ സൈദ്ധാന്തിക ഗായത്രി ചക്രവര്‍ത്തി സ്പിവക്, തിരുവനന്തപുരം വിഎസ്എസ്‌സിയുടെയും ഐഐഎസ്എസ്ടിയുടെയും മുന്‍ ഡയറക്ടര്‍ ഡോ. ബി.എന്‍. സുരേഷ്, ഭരതനാട്യം നര്‍ത്തകി സരോജ വൈദ്യനാഥന്‍ തുടങ്ങി 24 പേര്‍ക്കാണ് പത്മഭൂഷണ്‍.

കായിക രംഗത്തുനിന്ന് ഷൂട്ടിങ് താരം വിജയ് കുമാര്‍, ബോക്‌സര്‍ ഡിങ്കോ സിങ്, ഗുസ്തിക്കാരന്‍ യോഗേശ്വര്‍ ദത്ത്, പര്‍വതാരോഹക പ്രേമലത അഗര്‍വാള്‍, കനൂയിങ് താരം ബജ്‌റങ് ലാല്‍ തക്കര്‍, പാരാംലിംപ്കിസ്‌ക് ഹൈജംപ് താരം എച്ച്.എന്‍. ഗിരിഷ, എന്നിവര്‍ പത്മശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹരായി.

പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. വികെ. സാരസ്വത്, ഡോ. ബി.എന്‍. സുരേഷ്, പ്രമുഖ വ്യവസായികളായ ആര്‍. ത്യാഗരാജന്‍, എ.ബി. ഗോദ്‌റെജ് എന്നിവരെയും ഈ പുരസ്‌കാരം തേടിയെത്തി.

കലാസാഹിത്യ രംഗത്താണ് ഏറ്റവും കൂടുതല്‍ പത്മശ്രീ. ബി. ജയശ്രീ, ശാക്കിര്‍ അലി, പ്രഫ. അജയ് കെ. സൂദ് എന്നിവര്‍ പത്മശ്രീ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.

Advertisement