എഡിറ്റര്‍
എഡിറ്റര്‍
കമലഹാസന് പത്മഭൂഷണ്‍: ആറ് മലയാളികള്‍ക്ക് പത്മപുരസ്‌കാരം
എഡിറ്റര്‍
Saturday 25th January 2014 4:01pm

kamal-hassan

ന്യൂദല്‍ഹി: പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ് മലയാളികളാണ് ഇത്തവണ പത്മ പുരസ്‌ക്കാരത്തിന് അര്‍ഹരായത്.

കവി വിഷ്ണു നാരായണന്‍ നമ്പൂതിരി, ശാസ്ത്രജ്ഞന്‍ മാധവന്‍ ചന്ദ്രാധനന്‍, ഗൈനക്കോളജിസ്റ്റ് ഡോ.സുഭദ്ര നായര്‍, മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം സത്യഭാമ, നടി വിദ്യാബാലന്‍, സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ എന്നിവരാണ് പത്മപുരസ്‌കാരത്തിന് അര്‍ഹരായ മലയാളികള്‍.

നടന്‍ കമലഹാസന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. കമലഹാസനു നേരത്തെ പത്മശ്രീ പുരസ്‌കാരം ലഭിച്ചിരുന്നു.

രാഷ്ട്രപതിയാണ് പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് അന്തിമ പ്രഖ്യാപനം നടത്താനുണ്ട്.

പത്മ പുരസ്‌കാരത്തിനായി കേരളം 26 പേരുടെ പട്ടികയാണ് സമര്‍പ്പിച്ചിരുന്നത്.

Advertisement