padinhatody kannan Onchiyamകോഴിക്കോട്: ഒഞ്ചിയം കര്‍ഷക സമര സേനാനി പടിഞ്ഞാറ്റോടി കണ്ണന്‍ (79) അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗം മൂലം കിടപ്പിലായിരുന്നു.

1948ലെ ഒഞ്ചിയം കര്‍ഷക സമരസേനാനിയായിരുന്ന അദ്ദേഹം, 1964ല്‍ ഇന്ത്യന്‍ മാര്‍കിസിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പില്‍ സി. പി. എം.ന്റെ കൂടെ നിന്നു. കേരളത്തിലെ മാര്‍കിസ്റ്റ് പാര്‍ട്ടിയിലെ ആശയ വ്യതിയാനങ്ങളോട് കലഹിച്ച് ഒഞ്ചിയത്തെ സി. പി. എം പിളര്‍പ്പിന് ശേഷം റവല്യൂഷനറി മാര്‍കിസ്റ്റ് പാര്‍ട്ടിയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. പൊതുവേദികളില്‍ സി. പി. എംമ്മിനെതിരെ നിരന്തരമായി ആഞ്ഞടിച്ച കണ്ണന്റെ പ്രവര്‍ത്തനങ്ങള്‍ ഒഞ്ചിയത്ത് റവല്യൂഷനറി മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് നടക്കും.