ന്യൂദല്‍ഹി: ഹിമാലയത്തിലെ മഞ്ഞുപാളികള്‍ ഉരുകുന്നത് സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയ സമിതിയുടെ അധ്യക്ഷനായിരുന്ന ആര്‍ പചൗരിക്കെതിരെ നടക്കുന്ന നീക്കം ചെറുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പച്ചൗരിയില്‍ കേന്ദ്ര സര്‍ക്കാറിന് പുര്‍ണ വിശ്വാസമാണെന്ന് പരിസ്ഥിതി മന്ത്രി ജയറാം രമേശ് രാജ്യഭയില്‍ വ്യക്തമാക്കി. രാജ്യാന്തര സമിതിയുടെ(ഐ പി സി സി) അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കം. ചെറുക്കും.

ഹിമാലയത്തിലെ മഞ്ഞുപാളികള്‍ ആഗോള താപനംമൂലം 2035 ആകുമ്പോഴേക്കും ഉരുകിത്തീരുമെന്നായിരുന്നു 2007ല്‍ പുറത്തിറക്കിയ, കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള ഐ പി സി സിയുടെ നാലാം അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. എന്നാല്‍ പെരുപ്പിച്ച കണക്കുകളാണിതെന്നായിരുന്നു ആരോപണം.