Administrator
Administrator
മുരളി മനോഹര്‍ ജോഷി പി.എ.സി ചെയര്‍മാനായി തുടരും
Administrator
Sunday 1st May 2011 10:11am
Sunday 1st May 2011 10:11am

murali-manohar-joshiന്യൂദല്‍ഹി: ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി പബ്ലിക്ക്‌സ് അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാനായി തുടരും. ലോകസഭാ സ്പീക്കര്‍ മീരാ കുമാറാണ് ജോഷിയെ വീണ്ടും നിയമിച്ചത്. രണ്ടാം തലമുറ സ്‌പെക്ട്രം വിഷയത്തില്‍ പി.എ.സി തയ്യാറാക്കിയ കരടു റിപ്പോര്‍ട്ട് ഏറെ വിവാദമായിരുന്നു.

സ്‌പെക്ട്രം റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറി
2ജി അഴിമതി സംബന്ധിച്ച് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ കരട് റിപ്പോര്‍ട്ട് സമിതി അധ്യക്ഷന്‍ ഡോ മുരളി മനോഹര്‍ജോഷി ലോക്‌സഭാസ്പീക്കര്‍ മീരാകുമാറിന് സമര്‍പ്പിച്ചു. ശനിയാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അതേസമയം, പി.എ.സിയിലെ ഭൂരിഭാഗം അംഗങ്ങളും തള്ളിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധ്യക്ഷനധികാരമില്ലെന്ന് പാര്‍ലമെന്റുകാര്യമന്ത്രി പി.കെ ബിന്‍സാല്‍ പറഞ്ഞു. റിപ്പോര്‍ട്ട് ലോക്‌സഭയ്ക്കുമുമ്പാകെ സമര്‍പ്പിക്കണമെന്ന സ്പീക്കറുടെ തീരുമാനം അന്തിമമായിരിക്കും.

21 അംഗസമിതിയില്‍ 11 പേരും തള്ളിയ റിപ്പോര്‍ട്ട് സഭക്കുമുമ്പാകെ സമര്‍പ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന വാദത്തെ ജോഷി തള്ളി. സമിതിയിലെ മുഴുവന്‍ അംഗങ്ങളും വിശദമായി ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ടാണിതെന്നായിരുന്നു ജോഷിയുടെ വാദം. 2ജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ കാര്യാലയം കുറ്റകരമായ വീഴ്ച വരുത്തിയെന്ന പി.എ.സി കണ്ടെത്തല്‍ ജോഷി ന്യായീകരിച്ചു. മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ പങ്കും റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു.