എഡിറ്റര്‍
എഡിറ്റര്‍
രസീലയുടെ മരണം; 22ന് ഡി.വൈ.എഫ്.ഐ ദേശീയ ഇമെയില്‍ ക്യാമ്പയില്‍ സംഘടിപ്പിക്കും: മുഹമ്മദ് റിയാസ്
എഡിറ്റര്‍
Sunday 12th February 2017 10:54am

riyas-raseela

ചിത്രം കടപ്പാട് ദേശാഭിമാനി

 

കോഴിക്കോട്: പൂനെ ഇന്‍ഫോസിസ് ക്യാമ്പസില്‍ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശി രസീല രാജുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ യുവതികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രധാനമന്ത്രിക്ക് ഇമെയില്‍ സന്ദേശങ്ങള്‍ അയക്കും. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 22നാണ് രാജ്യവ്യാപകമായി ഡി.വൈ.എഫ്.ഐ ഇമെയിലുകള്‍ അയക്കുക.


Also read എം.എന്‍ വിജയന്‍ കേരളത്തിനും ഇടതു പക്ഷത്തിനും നല്‍കിയ സംഭാവനകള്‍ വലുത്: എം.എ ബേബി


കോഴിക്കോട് കുരുവട്ടൂരില്‍ രസീലയുടെ വീട് സന്ദര്‍ശിച്ച ശേഷം ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസാണ് പ്രക്ഷോഭ പരിപാടികളെക്കുറിച്ച് സംസാരിച്ചത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്നും റിയാസ് പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യുവതി യുവാക്കള്‍ ജോലി ചെയ്യുന്ന ഐ.ടി മേഖലയില്‍ നിലനില്‍ക്കുന്ന വലിയതോതിലുള്ള ചൂഷണങ്ങളും തൊഴില്‍ സുരക്ഷയില്ലായ്മയും ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും റിയാസ് ചൂണ്ടിക്കാട്ടി. ഇതിനെതിരെ നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഡി.വൈ.എഫ്.ഐ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്നും റിയാസ് പറഞ്ഞു.

Advertisement