എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാന സ്‌കൂള്‍ കായികമേള; ചിത്രക്ക് നാലാം സ്വര്‍ണം
എഡിറ്റര്‍
Tuesday 26th November 2013 9:22am

chithrapu

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ പി.യു ചിത്രക്കു നാലാം സ്വര്‍ണം.

ക്രോസ് കണ്‍ട്രി വിഭാഗത്തില്‍ ഇന്നു സ്വര്‍ണം നേടിയതോടെയാണ് ചിത്ര നാലാം സ്വര്‍ണത്തില്‍ മുത്തമിട്ടത്.

സീനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്റര്‍ ഓട്ടത്തില്‍ മീറ്റ് റെക്കോര്‍ഡോടെ ഒന്നാമതെത്തിയതോടെയാണ് ചിത്ര ട്രപ്പിള്‍ നേട്ടം കരസ്ഥമാക്കിയത്.

3000 മീറ്ററിലും 5000 മീറ്ററിലും സ്വര്‍ണം ചിത്ര സ്വര്‍ണ നേട്ടം കരസ്ഥമാക്കിയിരുന്നു.  പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ചിത്ര.

Advertisement