എഡിറ്റര്‍
എഡിറ്റര്‍
ഗലീലിയോയെ വിഷം കൊടുത്ത് കൊന്നവര്‍ പിന്നീട് ഖേദിച്ചിട്ടുണ്ട്; ഇടുക്കി രൂപതയ്‌ക്കെതിരെ പി.ടി തോമസ്
എഡിറ്റര്‍
Wednesday 20th November 2013 11:20am

p-t-thomas

കൊച്ചി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ എതിര്‍ക്കുന്ന ഇടുക്കി രൂപതയ്‌ക്കെതിരെ പി.ടി തോമസ് എം.പി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ അസത്യം പ്രചരിപ്പിക്കുന്നത് ഒരുവിഭാഗം മാത്രമാണ്.

കൊടുങ്ങല്ലൂര്‍ ഭരണിക്ക് കേള്‍ക്കാത്ത പൂരപ്പാട്ടാണ് താന്‍ കേള്‍ക്കുന്നത്.

രൂപതയ്‌ക്കൊപ്പം ഭൂരിഭാഗം വിശ്വാസികളോ വൈദികരോ ഇല്ല. ഗലീലിയോയ്ക്ക് വിഷം കൊടുത്ത് കൊന്നവര്‍ക്ക് പിന്നീട് ദു:ഖിക്കേണ്ടിവന്നിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഒരു തുടക്കം മാത്രമാകണം.

ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്ന അഞ്ച് കാര്യങ്ങള്‍. ഖനനം പാടില്ല, റെഡ് കാറ്റഗറിയിലുള്ള വ്യവസായം പാടില്ല, താപനിലയങ്ങള്‍ പാടില്ല എന്നിവ ജനങ്ങള്‍ ആഗ്രഹിക്കുന്നവയാണ്.

കര്‍ഷകദ്രോഹപരമായ യാതൊന്നും റിപ്പോര്‍ട്ടിലില്ല. ഇത് കര്‍ശനമായി നടപ്പാക്കണം. റിപ്പോര്‍ട്ടിനെതിരെ ആസൂത്രിതമായി അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്.

കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയമാണ് ഇടുക്കി രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും പി.ടി തോമസ് പറഞ്ഞു.

Advertisement