എഡിറ്റര്‍
എഡിറ്റര്‍
നായകന്‍ പതിനാറ് വേഷങ്ങളിലെത്തുന്ന ‘നേരിന്റെ നൊമ്പരം’
എഡിറ്റര്‍
Wednesday 16th January 2013 12:50pm

നായകന്‍ പതിനാറ് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ‘നേരിന്റെ നൊമ്പരം’ തിയേറ്ററുകളിലേക്ക്. പി. ശിവറാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗ്രേ സോണ്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചയാളാണ് പി. ശിവറാം.

Ads By Google

സീത എന്ന ലൈംഗിക തൊഴിലാളിയുടെ മകളായ സീത എന്ന പെണ്‍കുട്ടിയിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. വൈഗയാണ് സീത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തെരുവിന്റെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന സീതയെന്ന പെണ്‍കുട്ടിയിലൂടെയാണ് കഥ പോകുന്നത്. ബാല്യം, കൗമാരം, യൗവനം എന്നീ കാലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ സീത നേരിടേണ്ടി വരുന്ന ദുരന്തങ്ങളെ സമൂഹത്തിന് മുന്നില്‍ എത്തിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്ന് സംവിധായകന്‍ ശിവറാം പറയുന്നു.

പോണ്ടിച്ചേരി തിയേറ്റര്‍ ഗ്രൂപ്പ് ആര്‍ടിസ്റ്റും സാറാ ജോസഫിന്റെ  സഹോദര പുത്രനുമായ അനൂപ് ഡേവിഡ് ആണ് ചിത്രത്തിലെ നായകന്‍. അനൂപ് ഡേവിഡിന്റെ ആദ്യ ചിത്രം കൂടിയാണ് ‘നേരിന്റെ നൊമ്പരം’.

നൂപുരം ക്രിയേഷന്‍സിന്റെ ബാനറില്‍ ആശാമോള്‍ മുരളീധരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രചനയ്ക്കും സംവിധാനത്തിനും പുറമേ സംഗീത സംവിധാനവും ഗാനാലാപനവും ശിവറാം നിര്‍വഹിച്ചിട്ടുണ്ട്. ചിത്രം ഈ മാസം 18ന് തിയേറ്ററുകളിലെത്തും.

Advertisement