റിയാദ്: രണ്ടര പതിറ്റാണ്ടിലേറെ പ്രവാസി സാമൂഹ്യ രംഗത്തുണ്ടായിരുന്ന പി സത്യബാബുവിന് കേളി പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കോഴിക്കോട് സ്വദേശിയായ സത്യബാബു 26 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. കേളി കലാസാംസ്‌കാരിക വേദി സനയ്യ അര്‍ബഈന്‍ ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഏരിയ രക്ഷാധികാരി ആക്ടിങ് കണ്‍വീനര്‍ മെഹ്റൂഫ് അധ്യക്ഷനായ യാത്രയപ്പ് ചടങ്ങില്‍ ഏരിയ കമ്മിറ്റി സെക്രട്ടറി വാസുദേവന്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര രക്ഷാധികാരി കമ്മിറ്റി ആക്ടിങ് കണ്‍വീനര്‍ ദസ്തക്കീര്‍, കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം കുഞ്ഞിരാമന്‍, കേളി സെക്രട്ടറി ഷൌക്കത്ത്, വൈസ് പ്രസിഡന്റ് സുധാകരന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രന്‍ കുട്ടായി, പ്രഭാകരന്‍, ഷാജി റസാഖ്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഷാഫി, സുകേഷ്, സജ്ജാദ്, വിജയകുമാര്‍, ഏരിയ പ്രസിഡന്റ് ഗഫൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഏരിയ രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി മെഹ്റൂഫും, ഏരിയ കമ്മിറ്റിക്കുവേണ്ടി വാസുദേവനും ഉപഹാരങ്ങള്‍ നല്‍കി. വിവിധ യൂണിറ്റുകള്‍ക്ക് വേണ്ടി റഷീദ്, ഷിനു,വാസുദേവന്‍, വിജയകുമാര്‍, മൊയ്ദീന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. സത്യബാബു യാത്രയയപ്പിനു നന്ദി പറഞ്ഞു.