കണ്ണൂര്‍: പാപ്പിനിശ്ശേരിയിലേത് പാര്‍ക്കല്ല, കണ്ടല്‍ച്ചെടി സംരക്ഷണകേന്ദ്രമാണെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി പി ശശി പറഞ്ഞു. കണ്ടല്‍ച്ചെടികള്‍ നട്ടുവളര്‍ത്താന്‍ ആരുടേയും അനുവാദം ആവശ്യമില്ലെന്നും പി ശശി അഭിപ്രായപ്പെട്ടു. തടിയന്റവിട നസീറിനെ രക്ഷിക്കാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടി രാജിവച്ച അന്വേഷണം നേരിടണമെന്നും 2002ല്‍ പിടിയിലായ നസീറിനെ പോലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടാനായി ശ്രമിച്ചത് കണ്ണൂരില്‍ നിന്നുള്ള ഒരു മന്ത്രിയായിരുന്നെന്നും ശശി ആരോപിച്ചു.

പാര്‍ക്കിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും നിയമവിരുദ്ധമായി നടന്നിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുകയും തെറ്റുതിരുത്തുകയുമാണ് വേണ്ടതെന്നും ശശി ചൂണ്ടിക്കാട്ടി. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി വി എസ് അച്ച്യുചാനന്ദന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.