Categories

പി. ശശി പാര്‍ട്ടിക്കയച്ച കത്തിന്റെ പൂര്‍ണ്ണ രൂപം

സി.പി.ഐ.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി പാര്‍ട്ടിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കിയിരിക്കയാണ്. ശശിക്കെതിരെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ശശിയുടെ പുതിയ നീക്കം. പാര്‍ട്ടിക്കുള്ളില്‍ വി.എസ് പക്ഷത്തിന് കടുത്ത എതിര്‍പ്പുള്ള നേതാവാണ് പി.ശശി. ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് വരെ ശശിയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്തു.

ഇതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നത്. വിഭാഗീയതയുടെ പേരുപറഞ്ഞ് അവഗണിക്കാനാവാത്ത തരത്തിലുള്ള പരാതിയായിരുന്നു അത്. അങ്ങിനെ അദ്ദേഹത്തിന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം നഷ്ടമായി. ഇപ്പോള്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെയും നിയോഗിച്ചു.

സ്ത്രീകളുമായി ബന്ധപ്പെട്ട ചില പരാതികളാണ് ശശിക്കെതിരെ ഉയര്‍ന്നതെന്നാണ് സൂചന. നേരത്തെ സി.പി.ഐ.എം തമിഴ്‌നാട് ഘടകം നേതാവ് ഡബ്ല്യു.ആര്‍ വരദരാജനും പഞ്ചാപ് സെക്രട്ടറിക്കുമെതിരെ ഇത്തരത്തില്‍ ആരോപണമുയര്‍ന്നപ്പോള്‍ പാര്‍ട്ടി കടുത്ത നടപടിയായിരുന്നു സ്വീകരിച്ചത്. ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പുറത്താക്കപ്പെട്ട വരദരാജന്‍ പിന്നീട് ആത്മഹത്യ ചെയ്തു. പ.ശശിക്കെതിരെയും ഇത്തരത്തില്‍ നടപടിയെടുക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.

നടപടി മുന്നില്‍ കണ്ട് ശശി പാര്‍ട്ടിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കിയിരിക്കയാണ്. വി.എസ് അച്യുതാനന്ദനെ ശക്തമായി വിമര്‍ശിച്ചുകൊണ്ടുള്ളതാണ് കത്ത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കും പിണറായിക്ക് വ്യക്തിപരമായും കത്തുകള്‍ അയച്ചിട്ടുണ്ട്.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കയച്ച കത്തിന്റെ പൂര്‍ണ്ണ രൂപം

സിക്രട്ടറി,

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി

സഖാവെ,
വളരെ വേദനയോടെയാണ് ഈ കത്തെഴുതുന്നത്. കഴിഞ്ഞ രണ്ടുമാസത്തിലധികമായി എനിക്കെതിരെ വളരെ ആസൂത്രിതമായ അപവാദ പ്രചരണം മാധ്യമങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് എന്നെ സ്‌നേഹിക്കുന്ന വരെ ഏറെ വേദവിപ്പിച്ചകാര്യമാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ആസൂത്രിതമായി കെട്ടിച്ചമച്ചാണ് ഇത്തരമൊരു പ്രചരണം സംഘടിപ്പിച്ചത്. ഇതിന്റെ പിന്നില്‍ വ്യക്തമായ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ട്.

ഒരു പാര്‍ട്ടി അംഗത്തെകുറിച്ച് എന്തെങ്കിലും പരാതിയുണ്ടായാല്‍ അത് പാര്‍ട്ടില്‍ ഉന്നയിക്കുകയും പരിശോധിച്ച് തീരുമാനമെടുക്കുകയുമാണ് പാര്‍ട്ടി രീതി അനുസരിച്ച് ചെയ്യേണ്ടിയിരുന്നത്.

എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തെറ്റ് കാണിച്ചതിനെ വിമര്‍ശിച്ചതിന്റെ വിരോധം തീര്‍ക്കുന്നതിന് കെട്ടിച്ചമച്ച തെറ്റായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് എന്നെ തേജോവധം ചെയ്യുകയാണുണ്ടായത്. കേന്ദ്ര കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുമായി വി.എസ് അച്ചുതാനന്ദന്റെ നേതൃത്വത്തില്‍ ഒരു മാധ്യമവിചാരണയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെല്ലാം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് എനിക്കെതിരെ കടുത്ത അപമാനം ഉണ്ടാക്കുകയാണ് ചെയ്തത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അദ്ദേഹം തുടരുന്ന ഈ കുടിപ്പക തീര്‍ക്കലാണ് ഇതിലൂടെ വെളിവാകുന്നത്- കല്ലുവാതുക്കല്‍ മദ്യ ദുരന്തകേസില്‍ അദ്ദേഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുത്തില്ല എന്നതില്‍ തുടങ്ങിയ വിരോധം തുടര്‍ന്നുള്ള എല്ലാ വിഷയങ്ങളിലും തുടര്‍ച്ചയായി കാണിച്ചിട്ടുണ്ട്. ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനം പോലും സ്വാധീനിക്കാനും തന്നെ അപമാനിക്കാനും അദ്ദേഹം ശ്രമിച്ചു- കമ്മീഷന്‍ ഉറച്ച നിലപാടെടുത്തതുകൊണ്ട് അത് നടന്നില്ല.

അത്തരം നീക്കങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴും അദ്ദേഹം ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. ഇതു വളലെ ആസൂത്രിതമാണെന്ന ഞാന്‍ കരുതുന്നു. കുറ്റ ം ചെയ്തവര്‍ക്കെതിരെ പോലും ഇത്തരമൊരു രീതി പാര്‍ട്ടിയില്‍ ഉണ്ടാകാറില്ല.

ഈ അപമാനം സഹിക്കുവാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു. പാര്‍ട്ടി ഭരണഘടനയില്‍ പറയുന്ന നടപടികളെക്കാള്‍ ഭീകരമായിരിക്കുന്നു ഇത്. ഇനിയും ഈ അപമാനം സഹിക്കേണ്ടുന്ന ആവശ്യം ഇല്ലെന്ന് ഞാന്‍ കരുതുന്നു. അന്വേഷണ കമ്മീഷന്‍ പോലും പ്രഹസനമാണെന്നും എല്ലാറ്റിനും എനിക്കുറപ്പ് കിട്ടിയിട്ടുണ്ടെന്നും വാര്‍ത്താസമ്മേനം നടത്തി ഒരു കേന്ദ്ര കമ്മിറ്റി അംഗം പ്രഖ്യാപിച്ചാല്‍ അതിനോട് പ്രതികരിക്കാതിരിക്കാന്‍ കഴിയുകയില്ല. പാര്‍ട്ടി അച്ചടക്കം സാധാരണ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ലല്ലോ ബാധകമാകുന്നത്.

ഒരുപാര്‍ട്ടി അംഗമായി പോയതുകൊണ്ടാണല്ലോ മൗനമായി ഇത്രയും വലിയ അപമാനങ്ങള്‍ ഞാന്‍ സഹിക്കേണ്ടിവരുന്നത്. അത് ഇനിയും സഹിക്കാന്‍ കഴിയുകയില്ല.
പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ സന്നദ്ധനായി ഇതുവരെ ഞാന്‍ നിന്നിട്ടുണ്ട്. ഇനിയും അതുണ്ടാവും. പക്ഷെ ഒരു അനുഭാവിയായി മാത്രം. പാര്‍ട്ടി സഖാക്കളെ കുത്തിമലര്‍ത്താന്‍ ഏതു ഹീനമാര്‍ഗ്ഗവും സ്വീകരിക്കുന്ന ഇത്തരം നേതാക്കളുടെ മുന്നില്‍ ഇനിയും പാര്‍ട്ടി അച്ചടക്കത്തിന്റെ മൗനം ഭൂഷണമല്ല എന്ന് ഞാന്‍ കരുതുന്നു.
പാര്‍ട്ടിയിലെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് ഇതിനാല്‍ ഞാന്‍ അപേക്ഷിക്കുന്നു. പാര്‍ട്ടി അനുഭാവിയായി തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ രക്തത്തിന് ദാഹിച്ച് ഏറെ കാലമായി കഷ്ടപ്പെടുന്നവര്‍ക്ക് ഇതുകൊണ്ടെങ്കിലും മനസ്സമാധാനം ഉണ്ടാകട്ടെ.

വേദനയോടെ
പി. ശശി
മാവിലായി
5.2.2011

പിണറായി വിജയന് അയച്ച കത്ത്

സ: പിണറായി വിജയന്‍

സിക്രട്ടറി, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി

സഖാവെ, വ്യക്തിപരമായ ചില പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് ഇത്തരമൊരു കത്ത്. ഞാന്‍ ഗുരുതരമായ അസുഖത്തെത്തുടര്‍ന്ന ചികിത്സയിലാണ്. എന്റെ ആരോഗ്യസ്ഥിതി നിങ്ങള്‍ മനസ്സിലാക്കിയതിലും മോശമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി കടുത്ത പ്രയാസം അനുഭവിച്ചുകൊണ്ടാണ് കാര്യങ്ങള്‍ നിര്‍വ്വഹിച്ചത്. വലതുകാലിന് സ്ഥിരമായ മരവിപ്പും ബലക്കുറവും വലതുകൈക്കും കഴുത്തിനും കടുത്ത കഴപ്പും അനുഭവിക്കുകയായിരുന്നു. ഇതിന് തല്‍ക്കാലത്തേക്കുള്ള ചില ചികില്‍സകള്‍ നല്‍കി മുന്നോട്ടുപോവുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് രോഗാവസ്ഥയുടെ ഗൗരവം എനിക്ക് മനസ്സിലായത്. കഴുത്തിലെ ഏഴ് വെര്‍ട്ടിബ്രയും അസുഖ ബാധിതമായി. അതിലൂടെ പുറത്തുവരുന്ന ഞരവുകള്‍ സമ്മര്‍ദ്ദത്തിലാവുകയും സ്‌പൈനല്‍ കോഡിനെ ബാധിക്കുകയും ചെയ്തതുകൊണ്ടാണ് ഈ നിലയിലുണ്ടായത്. ഇതുകാരണം കൈകാലുകള്‍ക്ക് ബലക്കുറവും തളര്‍ച്ചയും ഉണ്ടായിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്. പോലീസ് മര്‍ദ്ദനത്തില്‍ കൂടുതല്‍ പരിക്കേറ്റത് കഴുത്തിനും വലതുഭാഗത്തുമായിരുന്നു. ഇപ്പോള്‍ ശരീരത്തിന്റെ വലതുഭാഗത്തിന് ബലക്കുറവുണ്ടാകുകയും പേശികള്‍ മെലിഞ്ഞു പോകുകയും ചെയ്തിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുകയുണ്ടായി.

അതിനാല്‍ റോഡിലൂടെ യാത്രചെയ്യാനോ, വലതുകൈകൊണ്ട് ഒരു പുസ്തകം പോലും എടുക്കാനോ, എഴുതുവാന്‍ പോലുമോ പാടില്ല എന്നും പൂര്‍ണ്ണായും കഴുത്തിന് വിശ്രമം കൊടുത്ത് കിടക്കണമെന്നാണ് അവര്‍ നിര്‍ദ്ദേശിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യമന്ത്രിയുടെ പി.എ സ: ജയചന്ദ്രന് അറിയാം. ഡോക്ടര്‍മാര്‍ സംസാരിക്കുമ്പോള്‍ സഖാവും കൂടി ഞങ്ങളൊടൊപ്പമുണ്ടായിരുന്നു.

തുടര്‍ന്ന് കോയമ്പത്തൂര്‍ ആര്യവൈദ്യശാല ഫാര്‍മസിയിലെത്തുകയും ഡോക്ടര്‍ രവീന്ദ്രന്‍ വിശദമായി പരിശോധിക്കുകയും ചെയ്തു. ശരീരത്തിന്റെ വലതുഭാഗത്ത് തളര്‍ച്ചവന്നിട്ടുണ്ടെന്നും വലതുകാല്‍ പൂര്‍ണമായും തളര്‍ന്നു പോകുന്നതിനു മുന്‍പ് എത്തിയത് ഭാഗ്യമായെന്നും അഭിപ്രായപ്പെടുകയുണ്ടായി.

ഒരു മാസത്തിലേറെയായി അവിടെ ചികിത്സയിച്ചു. ഇപ്പോഴും ചികില്‍സ തുടരുകയാണ്. രോഗാവസ്ഥയെക്കുറിച്ച് നല്ലല ബോധ്യമുള്ളതുകൊണ്ട് ഇപ്പോഴത്തെ ആശ്വാസം തികച്ചും താല്‍ക്കാലികമാണെന്ന് എനിക്കറിയാം. ശാശ്വതം പരിഹാരം ഉണ്ടാകുന്നതിന് ചികില്‍സ വേറെയുണ്ട്. അല്ലാത്തപക്ഷം വികലാംഗത്തമാകും ഫലം. എന്നും എനിക്ക് ബോധ്യമുണ്ട്. ചികില്‍സ തുടരണമെന്നാണ് ഉദ്ദേശിക്കുന്നത്. വലിയ സാമ്പത്തിക ബാധ്യതകളുണ്ടാക്കുന്ന കാര്യമാണിത്. ഇപ്പോള്‍ തന്നെ ചികില്‍സക്ക് വേണ്ടി ഏറെ സംഖ്യ പാര്‍ട്ടിക്ക് ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. തുടര്‍ന്നും ഇത്തരമൊരു സാമ്പത്തിക ഭാരം പാര്‍ട്ടിയുടെ മേല്‍ കെട്ടിവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനുള്ള വിഭവങ്ങള്‍ സമാഹരിക്കേണ്ടതുണ്ട്.

വ്യക്തിപരമായി ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് ഞാന്‍. ഏകദേശം പത്ത് ലഭം രൂപയുടെ കടബാധ്യതയുണ്ട്. എങ്കിലും ചികില്‍സക്കു വേണ്ടിന്ന ചിലവുകള്‍ സ്വന്തമായി കണ്ടെത്തണമെന്നാണ് ഉദ്ദേശിക്കുന്നത്.

നന്നെ ചെറുപ്പം മുതല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു എളിയ പ്രവര്‍ത്തകനാണ് ഞാന്‍- ജീവിതത്തിന്റെ നല്ല ഭാഗവും ആരോഗ്യത്തിന്റെ നല്ല ഘട്ടവും പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി അര്‍പ്പണബോധത്തോടെ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് എന്റെ ബോധ്യം.- അതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. നിരവധി മര്‍ദ്ദനങ്ങളും ജയില്‍വാസവും കേസുകളും അപവാദപ്രചരണങ്ങളുമെല്ലാം സഹിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്റെ ആരോഗ്യം ഓടി നടക്കുവാനും സജീവമായി പ്രവര്‍ത്തിക്കാനും അനുവദിക്കുന്നില്ല.

അത്തരമോരു ഘട്ടിത്തില്‍ ചികില്‍സക്ക് വിധേയനായപ്പോള്‍ പരസ്യമായി അവഹേളിക്കുന്നത് കേന്ദ്ര കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ തയ്യാറായത് വേദനയോടെ ഓര്‍മ്മിക്കുകയാണ്. സര്‍വ്വസൗകര്യങ്ങളുടേയും കൊടുമുടിയിലിരിക്കുന്ന അദ്ദേഹത്തിന് സാധാരണ പ്രവര്‍ത്തകരുടെ അത്തരം വേദനകള്‍ ഓര്‍ക്കേണ്ട കാര്യമില്ല. കുടിശ്ശിക തീര്‍ക്കുന്നതിന് അദ്ദേഹത്തിന് ഒരു അവസരം ലഭിച്ച സന്തോഷമാണ് കണ്ടത്.

കത്ത് ദീര്‍ഘിപ്പിക്കുന്നില്ല- ചികില്‍സകഴിഞ്ഞ് ആരോഗ്യം വീണ്ടുക്കാന്‍ കഴിഞ്ഞാല്‍ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിന് ഞാന്‍ ഉണ്ടാകും- അതുവരെ എല്ലാ ചുമതലകളില്‍നിന്നും ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് താങ്കള്‍ ഒരു പാട് സഹായിച്ചിട്ടുണ്ട്. എല്ലാത്തിനും നന്ദി- എന്റെ ഭാഗത്തുനിന്നും വേദവപ്പിക്കുന്ന പെരുമാറ്റമുണ്ടായെങ്കില്‍ ക്ഷമിക്കുക.

അഭിവാദ്യങ്ങളോടെ,

ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെ പി.ശശി

മാവിലായി 4.2.2011

രാഷ്ട്രീയ ജ്യോത്സ്യം…

പി ശശിയെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി

10 Responses to “പി. ശശി പാര്‍ട്ടിക്കയച്ച കത്തിന്റെ പൂര്‍ണ്ണ രൂപം”

 1. Rajan Babu

  തന്തയ്ക്കു പിരക്കാഴികയ്ക്ക് തലതോട്ടവന്മ്മരെ കമ്മ്യൂണിസ്റ്റ്‌ എന്ന് വിളിക്കണം. ജനം വിവരം വച്ചാല്‍ സഖാവിന്റെ തന്തയ്ക്കു പിരക്കഴിക നടക്കില്ല എന്നറിയാവുന്ന നേതാക്കള്‍ പാവം വിധ്യാര്‍തികളെ പഠിപ്പ് മുടക്കാന്‍ നിര്‍ബന്ധിക്കുന്നു. തന്തയ്ക്കു പിരക്കഴികയ്യെ നിന്റെ പെരാന്നോ ഈ കമ്മ്യൂണിസം എന്നത്.

 2. Sahir

  നാട് നീളെ നടന്നു കുട്ടി സഖക്കാന്‍ മാരെ ഉണ്ടാക്കുന്ന തിരക്കില്‍ ആയിരുന്നു നമ്മുടെ ശശി സഖാവും. അച്ചനെതന്നു അറിയില്ലാത്ത കുറെ സഖക്കല്ലേ ശശി സഖാവ് ഇപ്പോള്‍ ഉണ്ടാക്കി കാണുമല്ലോ ? രാജന്‍ പറഞ്ഞത് എത്രയ്യോ ശരി. അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ കഴിയതവന്മാരെ കമ്മ്യൂണിസ്റ്റ്‌ എന്നും സഖാവ് എന്നും വിളിക്കണം.

 3. rajan

  പാവപെട്ടവനെ എന്നും തന്റെ കാല്‍ കീഴില്‍ കിടത്താന്‍ ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. സാധാരണക്കാരന്റെ ചോരയ്ക്ക് ആര്‍ത്തിയോടെ വാ പിളര്‍ന്നു നിക്കുന്ന കമ്മ്യൂണിസം. കേരളത്തില്‍ രക്തസശ്യ്കള്‍ അയ്യ കംമുനിസ്റ്കാരില്‍ എത്ര നേതാക്കാന്‍ മാരുണ്ട് ? പോലീസിന്റെ തല്ലുകൊല്ലനും ഒര്രു പേരുകേട്ട സഖാവും ഇല്ല. പിണറായി എത്ര തവണ പോലീസിന്റെ തല്ലു കൊണ്ടിട്ടുണ്ട്. ഉത്തരം പൂജ്യം എന്നായിരിക്കും. പാവപ്പെട്ടവന്നെ കൊന്നു തിന്നുന്ന കാട്ടലന്മാര്രെ നാം കമ്മ്യൂണിസ്റ്റ്‌ എന്നോ സഖാവ് എന്നോ വിളിക്കണം.

 4. manoj

  ഇവരെ പറ്റി എന്താണ് പറയുക പൊതുവേ രാഷ്ട്രിയക്കാര്‍ ആകപ്പാടെ നെറികേടിന്റെ ആളുകളായി മരിക്കഴിഞ്ഞ്ഞ്ഞു..നാണവും മനവുമില്ലാത്ത ഇവരെയൊക്കെ ഭരണവും എല്പിച്ക് കയ്യും കെട്ടിയിരിക്കുന്ന നമ്മളാണ് തെറ്റുകാര്‍.

 5. Lal Atholi

  മുകളില്‍ എഴുതിയ കമെന്റ്സ് നാല് ആളുകൂടിയ സ്ഥലത്തൊന്നും പറഞ്ഞു നോക്ക് . പലിന്റെണ്ണം കുറഴുംബോളും എല്ലിന്റെണ്ണം കൂടുമ്പോളും സഖാവ് , കമ്മ്യൂണിസം എന്ന വാക്കുകളുടെ അര്‍ത്ഥം താനേ മനസിലാവും.

 6. നിരഞ്ജന്‍

  രക്ത സാക്ഷികളുടെ മണ്ണിനു അപമാനമാണ് ശശി…

 7. നിരഞ്ജന്‍

  ശശിയെ പോലുള്ളവര്‍ക്ക് അണികള്‍ നല്‍കിയ താക്കീത് ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങള്‍…അത് കൊണ്ടാണ് കണ്ണൂരില്‍, ശശിയുടെ തറവാട് വീട് ഉള്‍പ്പെടുന്ന പഞ്ചായത്ത് പോലും ഇടതു പക്ഷത്തിനു കിട്ടാതെ പോയത്..

 8. നിരഞ്ജന്‍

  കത്ത് ദീര്‍ഘിപ്പിക്കുന്നില്ല- ചികില്‍സകഴിഞ്ഞ് ആരോഗ്യം വീണ്ടുക്കാന്‍ കഴിഞ്ഞാല്‍ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിന് ഞാന്‍ ഉണ്ടാകും- അതുവരെ എല്ലാ ചുമതലകളില്‍നിന്നും ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

  ******************************************************************************************
  ഇത്രയും കാലം നടത്തിയ പണിക്ക്” ഇനിയും ഇറങ്ങിയാല്‍ ഉശിരന്‍ കമ്മ്യൂണിസ്റ്റ്‌ ചെറുപ്പക്കാരുണ്ട് ഇവിടെ കണ്ണൂരില്‍..അവരുടെ കൈ കരുത്ത് നീ അറിയും..

 9. rajan

  കമ്മ്യൂണിസം സഖാവ് എന്നുള്ള വാക്കുകള്‍ പൊതുസ്ഥലത്ത് പറഞ്ഞാല്‍ പല്ലിന്റെ എണ്ണം കൂടും എല്ലിന്റെ എണ്ണം കുറയും എന്ന് പറഞ്ഞ സുഹൃത്തിനോട് ഒര്രു ചോദ്യം .. എന്താ ആ 2 വാക്കുകളുടെയും അര്‍ഥം മനുഷ്യന്നെ കൊല്ലുക എന്നന്നോ.. ? ചോര കുടിച്ചു ഇനിയും നിനക്ക് മതിയായില്ലേ ?

 10. karthikeyan

  sasikku udfil swagatham

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.