എഡിറ്റര്‍
എഡിറ്റര്‍
മുന്നൂറിലധികം പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേക്ക് നീട്ടി
എഡിറ്റര്‍
Monday 24th March 2014 6:07pm

kpsc

തിരുവനന്തപുരം: മുന്നൂറിലധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടി.

ഈ മാസം 31 ന് സമയപരിധി തീരുന്ന   റാങ്ക് പട്ടികകളുടെ കാലാവധിയാണ് നീട്ടാന്‍ പിഎസ്‌സി തീരുമാനിച്ചത്.

ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സെപ്തംബര്‍ 30 വരെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.

നാലരവര്‍ഷം പൂര്‍ത്തിയാകാത്ത പട്ടികകളുടെ കാലാവധിയാണ് നീട്ടുന്നത്. പട്ടികകളില്‍ ഏറെയും അധ്യാപക തസ്തികളിലേക്കുള്ളതാണ്.

റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം പിഎസ്‌സി അംഗീകരിക്കുകയായിരുന്നു.

Advertisement