കണ്ണൂര്‍: തോറ്റു പിന്‍മാറുന്നതു കൊണ്ടല്ല താന്‍ രാജിവയ്ക്കുന്നതെന്നു കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണന്‍. മുന്‍ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു. ആരോപണങ്ങള്‍ സത്യസന്ധമാണ്. താന്‍ പറഞ്ഞതു കെ.പി.സി.സി നേതാക്കള്‍ ഉള്‍ക്കൊണ്ടില്ല. ഇതാണു രാജിക്കു കാരണം.

തന്നെ രണ്ടുതവണ ഉപരോധിച്ചവര്‍ക്കെതിരെ കെ.പി.സി.സി നടപടിയെടുത്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും താന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കിയില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. രാജി രണ്ടുദിവസത്തിനകം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Subscribe Us: