കണ്ണൂര്‍:  കണ്ണൂര്‍ മുന്‍ ഡി.സി. പ്രസിഡന്റ് പി. രാമകൃഷ്ണനെ കയ്യേറ്റം ചെയ്തു. തലശ്ശേരി പെട്ടിപ്പാലത്തുള്ള നഗരസഭാ ഓഫീസിന് മുന്നില്‍വെച്ച് ഒരു സംഘം അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയായിരുന്നു. 11 മണിയോടെയായിരുന്നു സംഭവം.

തലശേരി പെട്ടിപ്പാലത്ത് മാലിന്യനിര്‍മാര്‍ജ്ജനത്തിന് നടപടികള്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ കഴിഞ്ഞ 80 ദിവസമായി ഇവിടെ സമരം നടത്തുകയായിരുന്നു. 80ദിവസത്തോടനനുബന്ധിച്ച് തലശേരി നഗരസഭ ഓഫീസിന് മുന്നില്‍ ദീപശിഖ കത്തിക്കാന്‍ ഇവര്‍ തീരുമാനിച്ചിരുന്നു. ഈ സമരപരിപാടി ഉദ്ഘാടനം ചെയ്യുന്നതിനുവേണ്ടിയാണ് രാമകൃഷ്ണന്‍ നഗരസഭാ ഓഫീസിന് മുന്നിലെത്തിയത്.

Subscribe Us:

പരിപാടിക്കെത്തിയ രാമകൃഷ്ണന്‍ സംസാരിക്കുന്നതിനിടെ ഒരു സംഘം അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയായിരുന്നു. രാമകൃഷ്ണന്റെ ഷര്‍ട്ട് വലിച്ചുകീറിയ നിലയിലാണ്. തന്നെ അക്രമികള്‍ മര്‍ദ്ദിച്ചതായി രാമകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാമകൃഷ്ണന് സമീപമുണ്ടായിരുന്ന സമരം നടത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ചിലര്‍ക്കുനേരെയും ആക്രമശ്രമമുണ്ടായി. സി.പി.ഐ.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് രാമകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ പറയുന്നത്.

Malayalam news

Kerala news in English