തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. മുഖ്യമന്ത്രിക്കെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. സംഭവത്തില്‍ രേഖാമൂലം വിശദീകരണം നല്‍കും.

മുഖ്യമന്ത്രിയെ മന്ദബുദ്ധികള്‍ ബുദ്ധി ഉപദേശിക്കുന്നു എന്ന കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നും രാജു പറയുന്നു.

പിണറായി വിജയനെതിരെ മോശം പരാമര്‍ശം നടത്തിയതിന് പി രാജുവിനോട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്ക് പേടി പനിയാണെന്ന രാജുവിന്റെ പരാമര്‍ശത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.


Dont Miss രാഹുല്‍ഗാന്ധിയെ ആക്രമിച്ച കേസ്; ബി.ജെ.പി നേതാവ് ജയേഷ് ദാര്‍ജെ അറസ്റ്റില്‍; മൂന്ന് പേര്‍ കസ്റ്റഡിയില്‍


എറണാകുളത്ത് നടന്ന ഒരു പൊതുപരിപാടിയാലാണ് പി.രാജു മുഖ്യമന്ത്രിയെ അപകീര്‍ത്തിപെടുത്തുകയും മുഖ്യമന്ത്രിയുടെ ഉപദേശകര്‍ മന്ദബുദ്ധികള്‍ ആണെന്നും പറഞ്ഞത്.

ഉടനടി രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടത്. മുന്‍പ് പല തവണയും പി.രാജു സിപിഐഎം നേതാക്കളെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് രംഗത്ത് എത്തിയിരുന്നു.