എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ഹോക്കി: ഉപനായകനായി മലയാളി താരം
എഡിറ്റര്‍
Thursday 7th February 2013 8:12am

ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഉപനായകനായി മലയാളി താരം പി.ആര്‍. ശ്രീജേഷ് തിരഞ്ഞെടുക്കപ്പെട്ടു.  സീനിയര്‍ താരം സന്ദീപ് സിങ് സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലാണു സ്ഥാനംപിടിച്ചത്.

Ads By Google

മലേഷ്യയില്‍ മാര്‍ച്ച് ആറു മുതല്‍ 17 വരെ നടക്കുന്ന 22-ാം സുല്‍ത്താന്‍ അസ്‌ലന്‍ ഷാ ഹോക്കിയില്‍ മുന്നേറ്റ നിരക്കാരന്‍ ഡാനിഷ് മുജ്തബ ടീമിനെ നയിക്കും. ഗോള്‍ കീപ്പര്‍മാര്‍: പി.ആര്‍. ശ്രീജേഷ്, സുശാന്ത് ടിര്‍ക്കി.

ഫുള്‍ ബായ്ക്ക്: രുപിന്ദര്‍ പാല്‍ സിങ്, ഹര്‍ബിര്‍ സിങ്, ഗുര്‍ജിന്ദര്‍ സിങ്. ഹാഫ് ബായ്ക്ക്: അമിത് രോഹിദാസ്, ഗുര്‍മൈല്‍ സിങ്, മന്‍പ്രീത് സിങ്, കോത്തജിത് സിങ്, എം.ബി. അയ്യപ്പ.

ഫോര്‍വേര്‍ഡ്: ഡാനിഷ് മുജ്തബ, നിഥിന്‍ തിമ്മയ്യ, സത്ബിര്‍ സിങ്, മന്‍ദീപ് സിങ്, ആകാശ്ദീപ് സിങ്, ചിംഗ്ലെന്‍സാന സിങ്, ധരംവീര്‍ സിങ്, ഗുര്‍വിന്ദര്‍ സിങ് ചണ്ഡി.

Advertisement