എഡിറ്റര്‍
എഡിറ്റര്‍
പി. പരമേശ്വരനെ കൊലപ്പെടുത്താന്‍ മഅ്ദനി ശ്രമിച്ചെന്ന ടി.ജി മോഹന്‍ദാസിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് ക്രൈംബ്രാഞ്ച്
എഡിറ്റര്‍
Tuesday 14th February 2017 9:06am

tgm

കൊച്ചി: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെയും ഫാ. അലവിയെയും കൊലപ്പെടുത്താന്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനി ഗൂഢാലോചന നടത്തിയെന്ന ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് ക്രൈംബ്രാഞ്ച്.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ സാജു ജോര്‍ജ് ഹൈക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. ടി.ജി മോഹന്‍ദാസിന്റെ ആരോപണങ്ങളില്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

െൈക്രം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐയോ എന്‍.ഐ.ഐയോ അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ടി.ജി മോഹന്‍ദാസ് ഹരജി നല്‍കിയിരുന്നത്.

p-parameswaran

 

എന്നാല്‍ അന്വേഷണം ശരിയായ വിധത്തില്‍ പുരോഗമിക്കുകയാണെന്നും അപാകതയോ ഇടപെടലുകളോ ഉണ്ടായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

മഅ്ദനിയും താനും ചേര്‍ന്ന് ഇരുവരെയും വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പി.ടി. മുഹമ്മദ് അഷ്‌റഫ് എന്നയാള്‍ മറ്റൊരു കേസില്‍ മൊഴി നല്‍കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാറാട് അന്വേഷണ കമീഷന്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ദാസ് എറണാകുളം അഡീ. സി.ജെ.എം കോടതിയില്‍ പരാതി നല്‍കിയത്. 2013 ഒക്ടോബറില്‍ എറണാകുളം നോര്‍ത്ത് പൊലീസിന് വിട്ട അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.


Read more: രോഹിത് വെമുലയുടെ ദളിത് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആന്ധ്ര സര്‍ക്കാര്‍; ജാതി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രാധിക വെമുലയ്ക്ക് നോട്ടീസ്


വധിക്കാന്‍ ശ്രമിച്ചതായി തങ്ങള്‍ക്ക് അറിയില്ലെന്ന് പരമേശ്വരനും ഫാ. അലവിയും മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ചിന്റെ വിശദീകരണത്തില്‍ പറയുന്നു. മറ്റ് ഒട്ടേറെ പേരില്‍നിന്ന് മൊഴിയെടുത്തു. എന്നാല്‍, മോഹന്‍ദാസ്  ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മതിയായ തെളിവുകളൊന്നും കിട്ടിയിരുന്നില്ല.

അതേ സമയം ഐ.ജിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

Advertisement