മലപ്പുറം: സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറിയായി പി.പി. വാസുദേവനെ തെരഞ്ഞെടുത്തു. പാലൊളി മുഹമ്മദുകുട്ടിയുടെ അധ്യതയില്‍ ചേര്‍ന്ന ജില്ലാകമ്മറ്റിയോഗത്തില്‍ സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറി ഉമ്മര്‍മാസ്റ്ററാണ് വാസുദേവന്റെ പേര് നിര്‍ദ്ദേശിച്ചത്.

35 അംഗ ജില്ലാകമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. പുതിയ കമ്മറ്റിയില്‍ അഞ്ച് ഏരിയാ സെക്രട്ടറിമാരടക്കം എട്ട് പുതുമുഖങ്ങളുണ്ട്. സംസ്ഥാനകമ്മറ്റിയംഗങ്ങളായതിനാല്‍ പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, ടി കെ ഹംസ എന്നിവരെ ജില്ലാകമ്മറ്റിയില്‍ നിന്നും ഒഴിവാക്കി.

Subscribe Us:

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിയുന്ന കെ.ഉമ്മര്‍മാസ്റ്റര്‍ക്ക് പകരമാണ് വാസുദേവനെ നിയമിച്ചത്. നിലവില്‍ സിപിഎം കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനാണ് വാസുദേവന്‍. ആദ്യമായാണ് ന്യൂനപക്ഷ പ്രതിനിധിയല്ലാത്ത ഒരാള്‍  മലപ്പുറത്ത് സി.പി.എം ജില്ലാ സെക്രട്ടറിയാകുന്നത്.

Malayalam News

Kerala News In English