എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടിക്ക് വേണ്ടി ജീവിതകാലം മുഴുവന്‍ എന്റെ സഖാവ് ജയിലില്‍ കിടക്കുകയാണെങ്കില്‍ അഭിമാനം: കെ.കെ ലതിക
എഡിറ്റര്‍
Wednesday 22nd January 2014 9:34am

k-k-lathika

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനന്‍ പുറത്തിറങ്ങി. ഭാര്യ കെ.കെ ലതിക എം.എല്‍.എയും മോഹനനൊപ്പമുണ്ടായിരുന്നു.

മോഹനനെ വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്ന് കെ.കെ ലതിക പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി തന്റെ സഖാവ് ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കുകയാണെങ്കിലും അഭിമാനമാണെന്നും ലതിക പറഞ്ഞു.

മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ടെങ്കിലും സി.പി.ഐ.എം നേതാക്കളായ സി.പി.ഐ.എം നേതാക്കളായ  പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്ദന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി.രാമചന്ദ്രന്‍, കടുങ്ങോന്‍ പോയില്‍ ബ്രാഞ്ച് സെക്രട്ടറി  ട്രൗസര്‍ മനോജ് എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.

പി. മോഹനനെ കൂടാതെ സി.പി.ഐ.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കുന്നുമ്മക്കര കടത്തലക്കണ്ടി വീട്ടില്‍ കെ.കെ.കൃഷ്ണന്‍, സി.പി.ഐ.എം കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം കണ്ണൂര്‍ കുന്നോത്തുപറമ്പ് ചെറുപറമ്പ് കൃഷ്ണനിവാസില്‍ ജ്യോതി ബാബു എന്നിവരുള്‍പ്പടെ 24 പേരെയാണ് വെറുതെ വിട്ടത്.

Advertisement