Categories

ഡി.വൈ.എഫ്.ഐ നേതാവ് പി. മനോജ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

DYFI leader murderd in kasaragodകോഴിക്കോട്: പി. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ ഹര്‍ത്താല്‍ ദിവസം സി.പി.ഐ.എം-ലീഗ് സംഘര്‍ഷത്തിനിടെ ഡി.വൈ.എഫ്.ഐ നേതാവ് പി. മനോജ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.

വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം ലഭ്യമാകും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഷെര്‍ളി വാസുവാണ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്.

Ads By Google

ശരീരത്തിലെ ബാഹ്യക്ഷതങ്ങളെ മാത്രം അടിസ്ഥാനമാക്കി ഒരു നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നും ആന്തരാവയവങ്ങളുടെ വിശദമായ പരിശോധനക്ക് ശേഷം മാത്രമേ മരണകാരണം എന്തെന്ന്‌ വ്യക്തമാക്കാനാവൂ.

ശരീരത്തില്‍ മരണത്തിന് കാരണമായ ക്ഷതങ്ങളൊന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്നും ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ഷേര്‍ലി വാസു പറഞ്ഞു. മുതുകിലെ ക്ഷതം സ്‌ട്രെക്ചറില്‍ കിടത്തി ഡോക്ടര്‍മാര്‍ ഇടിച്ചപ്പോഴുളളതാണ്. കാലിലുളള പരിക്ക് സംഘര്‍ഷത്തിനിടെ വീണപ്പോഴുണ്ടായതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോ.പി.വി.വിജയകുമാര്‍, ഡോ.സജിത്ത് ശ്രീനിവാസ്, ഡോ.ആര്‍.സോനു, ഡോ.പ്രിയത എന്നിവരാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തേണ്ടിയിരുന്ന പോസ്റ്റുമോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ലീഗിന് അനുകൂലമായ റിപ്പോര്‍ട്ടിന് വേണ്ടിയാണ് പോസ്റ്റുമോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതെന്ന് സി.പി.ഐ.എം ഉദുമ ഏരിയ സെക്രട്ടറി കെ.വി.കുഞ്ഞിരാമന്‍ വ്യക്തമാക്കി.