ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒയുടെ സ്‌പെക്ട്രം ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. സ്‌പെക്ട്രം അനുവദിച്ചതുമൂലം വന്‍ തുക നഷ്ടമുണ്ടായി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പി.എം.ഒ അറിയിച്ചു.

ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സും ദേവാസ് മള്‍ട്ടിമീഡിയ എന്ന കമ്പനിയും ഉപഗ്രഹ വിക്ഷേപണം സംബന്ധിച്ചുണ്ടാക്കിയ കരാറില്‍ രാജ്യത്തിന് രണ്ടുലക്ഷം കോടി നഷ്ടമുണ്ടായതായി സി.എ.ജി കണ്ടെത്തിയിരുന്നു.

എസ് ബാന്റ് സ്‌പെക്ട്രം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പി.എം.ഒ അറിയിച്ചു. ദേവാസിനുവേണ്ടി രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനായാണ് 2005ല്‍ കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ ഇതോടൊപ്പം 20 വര്‍ഷത്തേയ്ക്ക് എസ് ബ്രാന്‍ഡ് സ്‌പെക്ട്രം അനിയന്ത്രിതമായി ഉപയോഗിക്കാനുള്ള അവകാശം കൂടി ദേവാസ് നേടിയെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതാണ് പി.എം.ഒ നിഷേധിച്ചത്.