എഡിറ്റര്‍
എഡിറ്റര്‍
പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ ആരംഭിച്ചു
എഡിറ്റര്‍
Friday 1st November 2013 9:13am

p.-krishna-pilla

ആലപ്പുഴ: ##പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ജില്ലയില്‍ ഹര്‍ത്താല്‍ ഏറെക്കുറേ പൂര്‍ണമാണ്. അതേസമയം, സ്മാരകം തകര്‍ത്ത സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്തത്.

സ്മാരകമായി സൂക്ഷിച്ചിരുന്ന വീട് തീവെച്ച് നശിപ്പിച്ച ശേഷം കൃഷ്ണപിള്ളയുടെ പ്രതിമ തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കഞ്ഞിക്കുഴിയില്‍ ഇടത് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

പി.കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പിന്നീട് പാമ്പു കടിയേറ്റ് മരിക്കുകയും ചെയ്ത വീടാണ് സ്മാരകമാക്കിയത്. അവസാന നാളുകളില്‍ കൃഷ്ണപിള്ള താമസിച്ച വീട് കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്ര സ്മാരകമായി സൂക്ഷിച്ച് വരികയായിരുന്നു.

Advertisement