Categories

കരീമും ശ്രീമതിയും ബേബിജോണും സി.പി.ഐ.എം സെക്രട്ടേറിയേറ്റില്‍

തിരുവനന്തപുരം: പി.കെ ശ്രീമതിയും എളമരം കരീമും ബേബി ജോണും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍. ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് സെക്രട്ടേറിയേറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തത്. എം.എ ബേബി, ടി.ശിവദാസമേനോന്‍, പാലൊളി മുഹമ്മദ് കുട്ടി എന്നിവരെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്. വി.എസ് അച്ച്യുതാനന്ദന്‍ സെക്രട്ടേറിയേറ്റില്‍ തുടരും.

എം.എ ബേബിയെ പൊളിറ്റ് ബ്യൂറോ അംഗമായതിന്റെ പേരിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് ഒഴിവാക്കിയത്. പ്രായാധിക്യം കാരണം തങ്ങളെ ഒഴിവാക്കണമെന്ന ശിവദാസ മേനോന്റെയും പാലൊളിയുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇവരെ ഒഴിവാക്കിയതെന്നാണ് സൂചന.

നേരത്തെ ജി സുധാകരന്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വരുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ സുധാകരന്‍ സ്വയം പിന്‍മാറുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ് കരീമും ശ്രീമതിയും. തൃശൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച നേതാവാണ് ബേബി ജോണ്‍. തെക്കന്‍ ഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ജി.സുധാകരന്റെ പേര് സജീവമായി പരിഗണിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം പിന്‍മാറിയതോടെ അത് നടപ്പായില്ല. ആലപ്പുഴയിലെ പാര്‍ട്ടി വിഭാഗീയതയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളും സുധാകരന്റെ പിന്‍മാറ്റത്തിന് കാരണമാണെന്ന് സൂചനയുണ്ട്.

പാര്‍ട്ടിയില്‍ ഔദ്യോഗിക വിഭാഗത്തിനൊപ്പം എപ്പോഴും ഉറച്ചുനിന്ന നേതാവാണ് കരീം. ബേബി ജോണ്‍ ഇതുവരെ സജീവമായി പാര്‍ട്ടി സംസ്ഥാന നേതൃനിരയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പി.കെ ശ്രീമതി പലപ്പോഴും പാര്‍ട്ടിയില്‍ സ്വതന്ത്ര നിലപാടെടുത്ത നേതാവാണ്. പരിയാരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ വിഷയങ്ങളിലുമുള്‍പ്പെടെ ശ്രീമതി സ്വന്തം നിലപാട് തുറന്നുപറഞ്ഞിരുന്നു.

Malayalam News

Kerala News in English‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന