മലപ്പുറം: ഓണപ്പരീക്ഷാഡ്യൂട്ടി ബഹിഷ്‌കരിക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. മലബാറിലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപകരുടെ ശമ്പളവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു സമരത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല, മരം നടത്തുന്നതിനെക്കുറിച്ച് അധ്യാപകരോ സംഘടനകളോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടില്ലെന്നും മുന്നറിയിപ്പില്ലാതെ സമരം നടത്തുന്നത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് നാളെ ആരംഭിക്കാനിരിക്കുന്ന ഓണപ്പരീക്ഷ ബഹിഷ്‌കരിക്കുമെന്ന് അധ്യാപകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.