കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ ആക്ടിംഗ് സെക്രട്ടറി പി. ജയരാജന്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി ജാമ്യം നേടി. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് പി. ജയരാജന്‍ കീഴടങ്ങിയത്.

ഐ.പി.സി 142, 147 വകുപ്പുകള്‍ പ്രകാരമാണ് ജയരാജനെതിരേ കേസെടുത്തത്. ഇന്നലെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ തെരഞ്ഞെടുപ്പ് സംവാദത്തിന്റെ ചിത്രീകരണത്തിനിടെ അവതാരകനായിരുന്ന കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ ജയരാജന്റെ നേതൃത്വത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. തുടര്‍ന്ന് ജയരാജന്‍ ഷാജഹാനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.