എഡിറ്റര്‍
എഡിറ്റര്‍
പ്രതിഷേധ യോഗത്തില്‍ അക്രമം നടത്തിയവരെ ഉമ്മവയ്ക്കുമെന്ന് പറയാന്‍ കഴിയുമോ?: പി. ജയരാജന്‍
എഡിറ്റര്‍
Monday 25th June 2012 5:03pm

കണ്ണൂര്‍: ചന്ദ്രശേഖന്റെ തലകൊയ്യുമെന്ന സി.പി.ഐ.എം ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി.പി ഗോപാലകൃഷ്ണന്റെ പ്രസംഗത്തെ ന്യായീകരിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്‍ രംഗത്ത്.

റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ യോഗത്തിലാണ് ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചത്. അക്രമം നടത്തിയവരെ ഉമ്മവയ്ക്കുമെന്ന് അത്തരം യോഗങ്ങളില്‍ പറയാന്‍ കഴിയുമോയെന്നും പി. ജയരാജന്‍ ചോദിച്ചു.

ടി.പി വധത്തിന്റെ പേരില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നടത്തുന്ന അര്‍ധരാത്രി റെയ്ഡുകള്‍ എന്തു വിലകൊടുത്തും നേരിടുമെന്നു സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ഒരു പാര്‍ട്ടി ഓഫീസിലും നിയമവിരുദ്ധമായി കടക്കാന്‍ പോലീസിനെ അനുവദിക്കില്ല. ഏതെല്ലാം നിലയ്ക്കു പ്രതിരോധിക്കാന്‍ കഴിയുമോ അങ്ങിനെയെല്ലാം പ്രതിരോധിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

പോലീസിനെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കയറൂരി വിട്ടിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

Advertisement